ആഘോഷങ്ങളിൽ മദ്യം ഉപേക്ഷിക്കാൻ ആഹ്വാനം

എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും പ്രവർത്തകരും മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും കുടുംബത്തിലെ ആഘോഷങ്ങൾക്ക് മദ്യസൽക്കാരം ഒഴിവാക്കണമെന്നും യൂണിയൻ വാർഷികപൊതുയോഗം അംഗീകരിച്ച പ്രമേയം ആഹ്വാനംചെയ്തു.  സമൂഹത്തിലിന്ന്   മദ്യാസക്തി  കൂടിവരികയാണ്. ചെറുപ്പക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും മദ്യത്തിന് അടിമകളാകുന്നു. ഈ സ്ഥിതി വിശേഷത്തെ ശക്തമായിനേരിടുന്നതിന് ഗുരുദേവ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണ്. സന്പൂർണ്ണമദ്യവർജ്ജനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം നടത്തണം. വിവാഹം തുടങ്ങിയ ആഘോഷങ്ങളിൽ മദ്യസൽക്കാരം നടത്തരുതെന്നകാര്യം എല്ലാ ഭവനങ്ങളിലും അറിയിക്കുകയും, ബോധവത്കരണം നടത്തുകയുംവേണം. ഇക്കാര്യത്തിൽ കുമരകം തെക്ക് ശാഖ കൈകൊണ്ട തീരുമാനം മാതൃകാപരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ശ്രീനാരായണഗുരുദേവ സന്ദേശങ്ങൾ നടപ്പാക്കുന്നതിന് സാമൂഹ്യ പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കാനുള്ള  ഉത്തരവാദിത്വം വിസ്മരിക്കാൻ പാടില്ല. അതുകൊണ്ട് യോഗം പ്രവർത്തകർ മാതൃക കാണിച്ചുകൊണ്ട് മദ്യം ഉപേക്ഷിക്കണം. സംഘടനയുടെ യോഗങ്ങളും ആഘോഷങ്ങളുമെല്ലാം പൂർണ്ണമായും മദ്യവിമുക്തമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *