എസ്.എൻ.ഡി.പി യോഗം – ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് -2015

poanach

4 Winners at Panachikkad Panchayath Kottayam.

അക്കൌണ്ടുകൾക്കും മേലെ  വോട്ട് ബാങ്ക് തുറന്ന്  എസ്.എൻ.ഡി.പി  യോഗം .


കണ്ണൂരിലെ ഗുരുദേവനിന്ദയോട് പ്രതികരിച്ചുകൊണ്ടുള്ള സംഭവവികാസങ്ങൾ ആണ് എസ്.എൻ.ഡി.പി യോഗത്തെ വളരെ പെട്ടന്ന് രാഷ്ട്രീയ പ്രവേശനത്തിന് പ്രേരിപ്പിച്ചത് എന്നത് വാസ്തവം ആണ് . കഴിഞ്ഞ ഒരു മാസത്തെ സമയം മാത്രമാണ് യോഗത്തിന് ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ തയ്യാറെടുക്കാൻ ലഭിച്ചത് എങ്കിലും, കോട്ടയത്ത് പരീക്ഷണം എന്ന നിലയിൽ യോഗത്തിന് പ്രാമുഖ്യം ഉള്ള എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താൻ കോട്ടയം എസ്. എൻ .ഡി .പി യുണിയൻ തീരുമാനിച്ചു. ഏകദേശം 25 ഓളം വാർഡുകളിൽ സമത്വമുന്നണി എന്ന പേരിൽ യുണിയൻ സ്ഥാനാർഥികളെ നിർത്തി, 75 ഓളം സീറ്റുകളിൽ എസ്.എൻ.ഡി.പി – ബി.ജെ.പി സഖ്യം ഉണ്ടായി.

1

Kottayam Municipality 40 Ward Winner Rijesh C Breezevilla at SNDP Union Office.

കന്നി അങ്കത്തിന്റെ ഒരുപാട് ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും കോട്ടയം മുനിസിപ്പാലിറ്റിയിൽ സമത്വമുന്നണി (1 ), ബി.ജെ.പി സഖ്യം (7 ) സീറ്റുകളും , കോട്ടയത്തെ എല്ലാ പഞ്ചായത്തുകളിലും ആയി സമത്വമുന്നണി (8), ബി.ജെ.പി സഖ്യം(18 ) സീറ്റുകളും പിടിച്ചെടുത്തുകൊണ്ട് ഒരു വലിയ തുടക്കം സൃഷ്ടിക്കാൻ കോട്ടയം എസ്. എൻ .ഡി .പി യുണിയന് സാധിച്ചു. മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തുകളിലും ഒരു സീറ്റെങ്കിലും നേടി കൊണ്ട് ഒരു വൻ രാഷ്ട്രീയ തുടക്കം നേടാൻ യോഗത്തിന് സാധിച്ചു എന്നത് വലിയ നേട്ടമായി . പ്രത്യേകിച്ച് ബി.ജെ.പി പോലൊരു ദേശീയ ഭരണകക്ഷിയ്ക്ക് പോലും വർഷങ്ങൾ ആയി സാധിക്കാതിരുന്ന നേട്ടം എസ്.എൻ.ഡി.പി യോഗം ഒരു മാസം കൊണ്ട് നേടി എന്നത് യോഗ അംഗങ്ങൾ വലിയ പ്രതീക്ഷയോടെ വിലയിരുത്തുന്നു.

2മത്സരിച്ച പത്തോളം സീറ്റുകളിൽ യോഗത്തിന്റെ സമത്വമുന്നണി സ്ഥാനാർഥികൾ പത്തിൽ താഴെ വോട്ടുകൾക്ക് രണ്ടാം സ്ഥാനത്ത് എത്തി എന്നതും നേട്ടമായി. ഭൂരിപക്ഷം സീറ്റുകളിലും രണ്ടാം സ്ഥാനത്ത് എത്തി എന്നത് യോഗം വോട്ടുകൾ വലിയ തോതിൽ കേന്ദ്രീകരിക്കാൻ സാധിച്ചു എന്നത് വിലയിരുത്തപ്പെടുന്നു. കൂടാതെ കോട്ടയത്ത് മൊത്തം ഏകദേശം 50,000 ഓളം വോട്ടുകൾ  യോഗം സഖ്യ സ്ഥാനാർഥികൾ നേടി.

അതുപോലെ തന്നെ ബാക്കിയുള്ള ജില്ലകൾ ആയ തിരുവനന്തപുരം, പാലക്കാട്‌, തൃശൂർ, ആലപ്പുഴ ജില്ലകളിൽ എസ്.എൻ.ഡി.പി-ബി.ജെ.പി സഖ്യം വലിയ തോതിൽ വാർഡുകൾ കയ്യടക്കി. ഒട്ടുമിക്ക ജില്ലകളിലും അക്കൗണ്ട്‌ തുറക്കാൻ സാധിച്ചു എന്നതും നേട്ടമായി . കുട്ടനാട് രണ്ടു ജില്ലാ പഞ്ചായത്ത്ഡിവിഷനുകളിലും കൂടി എസ്.എന്‍.ഡി.പി, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ നേടിയത് പതിനെട്ട് ആയിരത്തോളം വോട്ട്. ബിജെപിസ്ഥാനാര്‍ഥി സജീവ്‌ എണ്ണായിരത്തി മുന്നൂറും വെളിയനാട്ഡിവിഷന്‍, ചമ്പക്കുളത്ത് എസ്. എന്‍. ഡി.പി.യുടെ ജയ ജയകുമാര്‍ ഒന്‍പതിനായിരത്തിമുന്നൂറ്റിമൂന്നു വോട്ടും നേടി.

pampady

3 Winners at Pampady- Meendom

pampady1
smathva

rijesha


Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

3 Responses

  1. Mohanbabu says:

    Ella vitha Asamsakalum. Gurudevante anugraham undakum.

  2. രാജൻ കാംകോ says:

    Congratulations Sir,
    താങ്കളുടെ പോസ്റ്റിനും കൂടെ ചേര്‍ത്തിരിക്കുന്ന ഫോട്ടോകളും പ്രശംസനീയമാണ്ഹ.പ്രചരണത്തിന് ഇടയിലുണ്ടായ ചില സംഭവവികാസങ്ങളുടെ പരിണിതഫലമായി SNDP വോട്ടുകളുടെ ഏകീകരണം തടസ്സപ്പെടുത്തുകയും ചെയ്തു (സ്വാമികളുടെ മരണം പുന :രന്വേഷണം, മൈക്രോ, ബീഫ്) ബാലാരിഷ്ടകൾ മാറും. ഡിസംബർ 5 കഴിയട്ടെ.

  3. നമമുക് കീടടിയദിപാവലി സമമാനം

Leave a Reply

Your email address will not be published. Required fields are marked *