അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറി

yogam-elecetion-5thതുടർച്ചയായി അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറിയായി വൻ ഭൂരിപക്ഷത്തിൽ വെള്ളാപ്പള്ളി നടേശനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന് 8946 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ 95% വോട്ട് നേടി വെള്ളാപ്പള്ളി നടേശൻ‌ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഡോ. എം എൻ സോമൻ 8892 വോട്ടുനേടിയാണ് വിജയിച്ചത്.
ദേവസ്വം സെക്രട്ടറിയായി അരയക്കണ്ടി സന്തോഷും വൻ ഭൂരിപക്ഷത്തിനു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു തുഷാർ വെള്ളാപ്പള്ളിയെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
” യോഗം ഒരു രാഷ്ട്രീയ കക്ഷിയുടെയും പോഷകസംഘടനയല്ല. ഒരു കാശിന്റെയും സഹായം ചെയ്യാത്തവന്‍ ശിക്ഷിക്കാന്‍ വന്നാല്‍ സമുദായം പ്രതികരിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാമുദായിക ശക്തിസമാഹരണമാണ് യോഗത്തിന്റെ ലക്ഷ്യം.
എല്ലാ സമുദായങ്ങള്‍ക്കും ആനുപാതികമായി സാമ്പത്തിക നീതി കിട്ടണം. നീതി ചോദിക്കുമ്പോള്‍ ജാതി പറയുന്നെന്ന് വ്യാഖ്യാനിച്ച് ഒറ്റപ്പെടുത്തുന്നു. വോട്ട് ബാങ്കായ സംഘടിത സമുദായങ്ങള്‍ അടവുനയം പ്രയാഗിക്കുകയാണ്. യോഗത്തിന് തങ്ങളുടെ വഴിക്ക് പോകാനുള്ള അവകാശമുണ്ട്. സമുദായത്തെ തകര്‍ക്കാന്‍ മാനായി വരുന്ന മാരീചനെ തിരിച്ചറിയും.” മറ്റുള്ളവരിൽ വർഗീയത ആരോപിക്കുന്ന സിപിഎമ്മിലാണ് ഏറ്റവും കൂടുതൽ വർഗീയതയുള്ളത്. ഇവർ ഗുരുവിന്റെ ചിത്രം പത്രത്തിൽ കൊടുക്കാനും ശിവഗിരിയിൽ വരാനും തുടങ്ങിയത് എന്നു മുതലാണെന്ന് എല്ലാവർക്കും അറിയാം. കൃത്യമായ നയവും നയപരിപാടികളും സിപിഎമ്മിനില്ല. പ്രഗത്ഭനായ കമ്യൂണിസ്റ്റുകാരനാണ് വി.എസ്. അച്യുതാനന്ദൻ. നിയമസഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാൻ സിപിഎം നടത്തുന്ന നീക്കങ്ങൾ പാർട്ടിയുടെ ധാർഷ്ട്യത്തിന്റെ അഴവും പരപ്പും വെളിപ്പെടുത്തുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . കൊല്ലം എസ്.എന്‍.കോളേജില്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ 110-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം എസ്എൻ കോളജ് വളപ്പിലെ 26 ബൂത്തുകളിൽ ഇന്നലെ 11 മുതൽ അഞ്ചു വരെ നടന്ന വോട്ടെടുപ്പിൽ ആകെയുള്ള 10,428 സമ്മതിദായകരിൽ 9,405 പേർ വോട്ടു രേഖപ്പെടുത്തി. രാത്രി 9.15ന് ആയിരുന്നു ഫലപ്രഖ്യാപനം. വെള്ളാപ്പള്ളി നടേശന് 8,946 വോട്ടും ഡോ. എം.എൻ. സോമന് 8,892 വോട്ടും അരയക്കണ്ടി സന്തോഷിന് 8,884 വോട്ടും ലഭിച്ചു. എതിർപാനലിൽ മൽസരിച്ച പ്രസിഡന്റ് സ്ഥാനാർഥി ചെറുന്നിയൂർ ജയപ്രകാശിന് 374, ജനറൽ സെക്രട്ടറി സ്ഥാനാർഥി ഷാജി വെട്ടൂരാന് 307, ദേവസ്വം സെക്രട്ടറി എൻ. ധനേശന് 376 എന്നിങ്ങനെയാണു വോട്ട് ലഭിച്ചത്. ഏറ്റവും കൂടുതൽ വോട്ടു നേടിയതു വെള്ളാപ്പള്ളിയാണ്.

എഴുപത്തിയെട്ടുകാരനായ വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി അഞ്ചാം തവണയാണു യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1996 നവംബറിൽ ആദ്യമായി ജനറൽ സെക്രട്ടറി ചുമതലയേറ്റ അദ്ദേഹം 2001, 2005, 2010 വർഷങ്ങളിൽ സ്ഥാനം നിലനിർത്തി. 2006ൽ ഡോ. എം.എൻ. സോമൻ ആദ്യം പ്രസിഡന്റായി. 2010ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടെയാണു വോട്ടെടുപ്പും വോട്ടെണ്ണലും നടത്തിയത്. വോട്ടെടുപ്പിൽ‌ ക്രമക്കേടുകൾ ആരോപിച്ച് എസ്എൻ കോളജിലേക്കു പ്രകടനമായെത്തിയ ചെറുന്നിയൂർ ജയപ്രകാശ്, ഷാജി വെട്ടൂരാൻ, ധനേശൻ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി. ഹൈക്കോടതി അഭിഭാഷകൻ ആർ. കൃഷ്ണരാജായിരുന്നു വരണാധികാരി.


Source: Manorama News | Mathrubhumi | Kerala Kaumudi

Linish T Aakkalam

Linish T Aakkalam

https://www.facebook.com/linish.aakkalam

1 Response

  1. Suresh Behrin says:

    തുടർച്ചയായി അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറിയായി വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപെട്ട ശ്രീ വെള്ളാപ്പള്ളി നടേശൻ‌ അവർകൾക്കും , അദ്ദേഹം നേതൃത്വം നൽകിയ ഔദ്യോഗിക പാനലിനും അഭിവാദ്യങ്ങൾ …

Leave a Reply

Your email address will not be published. Required fields are marked *