എസ്. എൻ.ഡി.പി യോഗം നേതൃ സംഗമം

sndp-yogam-leadershipഎസ്. എൻ.ഡി.പി യോഗം നേതൃ സംഗമം 2015  ജൂണ്‍ 5 മുതൽ  7 വരെ മൂന്നാറിൽ നടക്കുന്നു . യോഗത്തിന്റെ കീഴിലുള്ള എല്ലാ യുണിയനുകളിൽ നിന്നുള്ള  ഭാരവാഹികളും  സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്  . യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ , പ്രസിഡന്റ്‌ ഡോ. എം എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, മറ്റു നേതാക്കളായ ശ്രീ സന്തോഷ്‌ അരയക്കണ്ടി , പി ടി മന്മഥൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു .  അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഉൾപെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ സുപ്രധാന ചർച്ചകൾ നടന്നു . രണ്ടാം ദിവസം സ്വാമി സൈഗണ്‍ പ്രഭാഷണം നടത്തി .

വിദ്യാഭ്യാസമേഖലയിലെ ജാതിയുടേയും മതത്തിന്റേയും വിവേചനത്തിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . “അദ്ധ്യാപക നിയമനത്തില്‍ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവഗണന നേരിടുന്നു. ഈ ഒറ്റ കാര്യത്തില്‍ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗസ്റ്റ് ലച്ചര്‍മാരെ നിയമിച്ചവകയില്‍ 1.5 കോടി രൂപയാണ് യോഗത്തിന് ഒരു വര്‍ഷം ചിലവാകുന്നത്. നിയമനത്തിന് തടസ്സം നില്‍ക്കുന്നത് മുഖ്യമന്ത്രിയാണ്. മറ്റ് സമുദായങ്ങളുടെ കാര്യത്തില്‍ ഇവര്‍ അത്യുത്സാഹത്തിലുമാണ്. സംഘടിത മതശക്തികള്‍ക്കായി എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അസംഘടിത വിഭാഗത്തിന് നീതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. 14 ജില്ലകളില്‍ 7 ജില്ലകളിലും ഒറ്റ എയ്ഡഡ് സ്‌കൂള്‍പോലും ഇല്ലാത്ത ഭൂരിപക്ഷ സമുദായമാണ് ഈഴവസമുദായം. ദേവസ്വം ബോര്‍ഡില്‍ 65 ശതമാനം ഉദ്യോഗങ്ങളും സവര്‍ണ്ണര്‍ക്കാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ ജാതിവിവേചനത്തിന് ഉദാഹരണം വേറേ വേണ്ട.” അദ്ദേഹം പറഞ്ഞു .

“എസ്.എന്‍.ഡി.പിയോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയകക്ഷികളെ തിരസ്‌കരിക്കാനുള്ള തീരുമാനം നാം ഇവിടെ കൈക്കൊള്ളണം. നമ്മുടെ കുട്ടികളെ രാഷ്ട്രീയാടിമത്തത്തില്‍ തള്ളിയിടുകയും നമ്മുടെ സ്ഥാപനങ്ങളെ തല്ലിത്തകര്‍ക്കുകയും ചെയ്യുന്നവരെ നാം കരുതിയിരിക്കേണ്ടതുണ്ട്. സാഹചര്യങ്ങളെ അറിഞ്ഞ് രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്ന് നാം ഇനി ചിന്തിക്കേണ്ടതുമാണ്.” സ്വാഗതപ്രസംഗം നടത്തികൊണ്ട് ശ്രീ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .

ഈ രാജ്യത്ത് നമ്മുടെ അവകാശങ്ങള്‍ നേടാന്‍ ഗുരുദേവന്‍ നല്‍കിയ സംഘടിച്ച് ശക്തരാകുക എന്ന ആപ്തവാക്യത്തെ നാം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രായോഗികമാക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ് എം എന്‍.സോമന്‍ പറഞ്ഞു.


 PHOTOS

munnar-sndp-camp7

munnar-sndp-camp5 munnar-sndp-camp6munnar-sndp-camp8 sndp-camp-munnar sndp-camp-munnar1munnar-sndp-camp munnar-sndp-camp1

 


Photo courtesy : Arun Filanza : https://www.facebook.com/thaiparambil?fref=ts


 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *