എസ്.എൻ.ഡി.പി യോഗം തദ്ദേശ തെരഞ്ഞെടുപ്പിൽ

എസ്.എൻ.ഡി.പി യോഗം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കും. വിജയിക്കാൻ സാധ്യതയുള്ള പഞ്ചായത്ത്‌, ബ്ലോക്ക് മണ്ഡലങ്ങളിൽ യൂണിയൻ കൌണ്‍സിലിന്റെ അംഗീകാരത്തോടെ യോഗാംഗങ്ങൾക്ക് മത്സരിക്കാം. രാഷ്ട്രീയ പാർട്ടികൾ സപ്പോർട്ട് നേടി മത്സരിക്കുന്ന യോഗാംഗങ്ങളും സ്വതന്ത്ര ചിഹ്നത്തിലേ മത്സരിക്കാൻ അനുവദിക്കുകയുള്ളു. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നത്തിൽ മത്സരിക്കുന്നവർ യോഗത്തിലെ സ്ഥാനങ്ങൾ രാജിവക്കണം. വിവിധ ഹിന്ദു സമുദായങ്ങളെ സംഘടിപ്പിച്ചു എസ്.എൻ.ഡി.പി യോഗം രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയ കൂട്ടായ്മയുടെ മുന്നോടി ആയിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് .

sndp-kottayam-pravarthakarഎല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് പൊതു ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കും. ജനസേവന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ തക്ക പരിപാടികൾ ആസൂത്രണം ചെയ്യും. കോട്ടയം എസ്.എൻ.ഡി.പി യുണിയൻ സംഘടിപ്പിച്ച ശാഖ ഭാരവാഹികളുടെ യോഗത്തിൽ ഈ കാര്യങ്ങൾ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ്‌ ഏ.ജി തങ്കപ്പൻ, സെക്രട്ടറി ആർ. രാജീവ്‌ എന്നിവർ വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ശിവഗിരി സന്ദർശിച്ചപ്പോൾ ബി.ജെ.പി ശിവഗിരിയെയും, എസ്.എൻ.ഡി.പി യോഗത്തെയും തങ്ങളുടെ തൊഴുത്തിൽ കെട്ടാൻ പോകുന്നു എന്ന് ആരോപിച്ച കേരളത്തിലെ രാഷ്ട്രീയ പ്രമുഖർ അടങ്ങുന്ന രാഷ്ട്രീയ പാർട്ടികൾ ഈഴവ ജനതയെ എക്കാലവും കന്നുകാലികളെപോലെയാണ് കണ്ടിട്ടുള്ളത് എന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ്‌ ഏ.ജി തങ്കപ്പൻ പറഞ്ഞു .

കാലാകാലങ്ങളായി അധികാരത്തിൽ വന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ ഈഴവർ അടങ്ങുന്ന പിന്നോക്ക വിഭാഗത്തിന് വിദ്യഭ്യാസനീതി ബുദ്ധിപൂർവ്വം നിഷേധിച്ചു എന്ന് കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ്‌ ആരോപിച്ചു . ഗുരുനിന്ദയോട് അനുബന്ധിച് നടന്ന ആനുകാലിക സംഭവങ്ങൾക്ക് ശേഷം ഉണർവ് വന്ന ഈഴവരെ വിവിധ രാഷ്ട്രീയ പാർട്ടികൾ നിൽക്കക്കള്ളിയില്ലാതെ ധ്രുതരാഷ്ട്ര ആലിംഗനം ചെയ്തു തകർക്കാൻ വേണ്ടി സ്നേഹം പ്രകടിപ്പിക്കുകയാണെന്ന് യൂണിയൻ വൈസ്-പ്രസിഡന്റ്‌ വി. എം ശശി പറഞ്ഞു .

നവംബർ 15 മുതൽ വിവിധ ഹിന്ദു സമുദായങ്ങളെ സംഘടിപ്പിച്ചു നടക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *