ശ്രീ നാരായണ എംപ്ലോയീസ് വെൽഫയർ ഫോറം കോട്ടയം യുണിയൻ

ശ്രീ നാരായണ എംപ്ലോയീസ് വെൽഫയർ ഫോറം  കോട്ടയം യുണിയന്റെ ഓഫീസ്  SNDP  യുണിയൻ  ബിൽഡിങ്ങിൽ  SNDP  യുണിയൻ പ്രസിഡന്റ്‌  ശ്രീ. എ  ജി  തങ്കപ്പനും , സെക്രട്ടറി  ശ്രീ. ആർ  രാജീവും  ചേർന്ന്  ഉദ്ഘാടനം  ചെയ്തു .    ചടങ്ങിൽ കോട്ടയം SNDP  യുണിയന്റെ പുതിയ ഭാരവാഹികൾക്ക്  എംപ്ലോയീസ്  ഫോറത്തിന്റെ സ്വീകരണം  നല്കി.  
കോട്ടയം SNDP  യുണിയൻ വൈസ്  പ്രസിഡന്റ്‌  ശ്രീ  വി  എം ശശി , SNDP Yogam ഡയറക്ടർ  ബോർഡ്  മെംബർ  ശ്രീ  സി പി സുരേഷ് , ഫോറം സംസ്ഥാന  കൌണ്‍സിലർ ശ്രീ  ബിജി ദാമോദരൻ , ഫോറം  കോട്ടയം യുണിയൻ  പ്രസിഡന്റ്‌  ശ്രീ  എം കെ ബിജു, വൈസ്  പ്രസിഡന്റ്‌  ശ്രീ  വി  എം  സുരേന്ദ്രൻ, സെക്രട്ടറി   ശ്രീ ലിനീഷ്  ടി  ആക്കളം , ട്രെഷരാർ  ശ്രീ പ്രമോദ് , സംസ്ഥാന കമ്മിറ്റി  അംഗം  ശ്രീ ശ്രീദേവ്  കെ ദാസ്‌ , കൌണ്‍സിൽ  അംഗങ്ങൾ ആയ പി ഡി മനോജ്‌ , Dr . രെൻജിൻ,  അനീഷ്‌  ആക്കളം , നിഷാന്ത് വിജയപുരം , രതീഷ്‌  കിളിരൂർ ,  സുജ ടീച്ചർ , അനൂപ്‌  മണിയാപറമ്പ്  തുടങ്ങിയവർ പങ്കെടുത്തു .
എംപ്ലോയീസ്  ഫോറവും , SNDP  യൂത്ത് മൂവ്മെന്റ്  യുണിയനും  ചേർന്ന്  ആരംഭിക്കുന്ന ഗാംബിറ്റ്  സിവിൽ  സർവീസ്   അക്കാദെമിയുടെ പ്രവർത്തനങ്ങളും  ഇതോടൊപ്പം  ആരംഭിച്ചു.  2014 ജനുവരിയിൽ  ആരംഭിക്കുന്ന ക്ലാസ്സുകളിൽ ചേരാൻ താൽപര്യമുള്ളവർ  യുണിയൻ ഓഫീസുമായി ബന്ധപ്പെടുക .

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *