ഗുരുവും , എസ് എന്‍ ഡി പി യോഗവും

ഗുരുവിനു എസ്. എന്‍. ഡി. പി യോഗത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടക്കാലത്തുണ്ടായ അസ്വാരസ്യം ഒരു കത്തിലൂടെ പ്രകടിപ്പിക്കുന്നു.

ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കിലും, യോഗം നേതാക്കളില്‍ പലരും അവസരോചിതമായി ഉയര്‍ന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തില്‍ ക്രമേണ ശൈഥില്യം വരികയായി. തന്റെ ദര്‍ശനത്തിന്റെ കാതലായ ഏകജാതിസന്ദേശം തന്റെ സ്വന്തം ചോരയും നീരും കൊണ്ട് കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാതെ ധര്‍മസങ്കടത്തില്‍പ്പെട്ടുഴലുകയ​ായിരുന്നു അദ്ദേഹം. ഒടുവില്‍, 1916 മെയ് 22-ന് നാരായണഗുരു എസ് എന്‍ ഡി പി യോഗവുമായി തനിക്കുള്ള ബന്ധം വിടര്‍ത്തിയതായി കാണിച്ചുകൊണ്ട് ഡോക്‍ടര്‍ പല്‍‌പ്പുവിന് ഇപ്രകാരം ഒരു കത്തുതന്നെ എഴുതി:

‘എന്റെ ഡോക്‍ടര്‍ അവര്‍കള്‍ക്ക്,

യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുന്‍പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന് നാരായണഗുരു.


ഗുരുവിനു യോഗത്തോടുള്ള ആത്മ ബന്ധം ഈ വാക്കുകളില്‍ സ്പഷ്ടമാണ്. ഈ കത്തിനെ ഒരു കരുതല്‍ ആയും, നേര്‍വഴിക്കു നയിക്കാനുള്ള ശ്രമം ആയും കരുതാവുന്നതാണ്. എന്നാൽ ഈ കത്തിന്റെ സാംഗത്യവും പരിശോധിക്കേണ്ടതുണ്ട് എന്ന് കേരളകൌമുദി സബ്-എഡിറ്റർ സജീവ്‌ കൃഷ്ണൻ പറയുന്നു. 1915നു ശേഷം യോഗത്തിൽ സജീവമല്ലാതിരുന്ന ഡോ .പല്പുവിന് ഭഗവാൻ ഇങ്ങനെയൊരു കത്ത് എന്തിനു കൊടുത്തു. യോഗത്തിൽ ഈഴവർ അല്ലാത്തവർക്കും അംഗത്വം കൊടുക്കണം എന്ന് ഗുരു ആവശ്യപെട്ടിരുന്നു, പ്രായോഗികതയുടെ പ്രശ്നം മൂലം കുമാരൻ ആശാൻ അടക്കമുള്ളവർ അതിനു വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല.

ഈ വിഷയത്തിൽ ഇഷ്ടക്കേട് ഗുരു കാണിച്ചിരുന്നു എങ്കിലും പിന്നീടു ടി.കെ മാധവനെ യോഗനേതൃത്വത്തിൽ കൊണ്ടുവന്നതും കുട്ടനാട്ടിൽ ശാഖകൾ രൂപീകരിക്കുവാൻ പറഞ്ഞയച്ചതും ഗുരു ആയിരുന്നു. ടി.കെ മാധവൻ രൂപീകരിച്ച 108 ശാഖകൾക്ക് 1928ൽ കോട്ടയത്ത്‌ ഗുരുദേവനും, ഡോ.പല്പുവും നേരിട്ടെത്തി സെർറ്റിഫിക്കറ്റ് വിതരണം ചെയ്തു എന്നത് മുൻപ് സൂചിപ്പിച്ച കത്ത് സ്നേഹാധിക്യത്താൽ ഉള്ള വിഷമമോ, ശാസനയോ ആയി കരുതാവുന്നതാണ്. ആ വാക്കുകൾ ഒരു പൊതുവേദിയിൽ വിളംബരം ചെയ്യാതെ തന്റെ വിശ്വസ്തനായ ഡോ.പല്പുവിനെ മാത്രം അറിയിച്ചത് യോഗത്തെ നേർവഴി കാണിക്കുക എന്ന ലക്ഷ്യം മാത്രം ഉള്ളിൽ കരുതികൊണ്ടാവണം.

SNDP യോഗത്തിന് മനുഷ്യരുടെ ഇടയിലുള്ള ജാതി മത വിചാരം ദുരീകരിക്കുന്നതിൽ വേണ്ടത്ര വിജയിക്കപ്പെടാതെ പോകുകയും, അന്നത്തെ യോഗം നേത്യത്വത്തിന് ആത്മീയ കാര്യങ്ങളിൽ താല്പര്യക്കുറവ് കാണുകയും ചെയ്തപ്പോഴാണ് ഗുരുദേവൻ യോഗത്തെ ഉപേക്ഷിച്ചു എന്ന സാഹചര്യം ഉണ്ടായത്. എന്നാൽ അതിനു ശേഷം ഗുരുദേവൻ യോഗം പ്രവർത്തനങ്ങളിലേക്ക് സജീവമാക്കുകയും 1928ൽ ശിവഗിരി തീർത്ഥാടനത്തിൽ അനുമതി നൽകുമ്പോൾ ആ 8 തീർത്ഥാടന ലക്ഷ്യങ്ങളിൽ ഒന്ന് സംഘടനകൊണ്ട് ശക്തരാ വുക എന്നതായിരുന്നു.


യോഗവും, ഗവണ്മെന്റും ആയുള്ള രെജിസ്ട്രേഷൻ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് രണ്ടു ഭാഗങ്ങൾ ആണ്. ഗവണ്മെന്റ് ഫയൽ No. 8338 ൽ ആണ് രണ്ട് ഭാഗങ്ങൾ കാണുന്നത്. ഒന്നാം ഭാഗത്തിൽ 16 ക്ലോസുകൾ അടങ്ങിയ നിയമങ്ങളും , മാർഗരേഖകളും ആണ് . അതിൽ ഒന്നും തന്നെ ജാതിയെ കുറിച്ച് പരാമർശിക്കുന്നില്ല. ജാതിഭേദം ഇല്ലാത്ത പ്രസ്ഥാനം എന്ന് 16 ആം ക്ലോസിൽ പറയുകയും ചെയ്തിട്ടുണ്ട് .(Eleven people signed the bye-law and the first signatory witness to the document was the resident of the Siva Temple , P. Narayana Pillai. Narayana Pillai was the one of the most trusted disciple Sree Narayana Guru. He installed the first idol of the Guru at Thellicherry together with Moorkoth Kumaran.)

എന്നാൽ രണ്ടാം ഭാഗത്തിൽ വ്യത്യസ്ഥമായ ഒരു പരാമർശം ഉണ്ട്. Part II of the file (No 8338) gives a different picture. It is an application to the Diwan of Travancore to register the SNDP Yogam as a limited company. The applicants are P.Parameswaran (the brother of Dr.P.Palpu) and Marthandan Krishnan. Here the caste provision of the organization is clearly stated: “promoting and encouraging religious and secular education and industrious habits among the Ezhava community”. The license of the Yogam was issued to the applicants P. Parameswaran and M. Krishnan.


ജാതീയമായി സംഘടിക്കേണ്ടതിന്റെ ആനുകാലിക പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുള്ള  പ്രഖ്യാപനങ്ങൾ യോഗനേത്രത്വം കാലാകാലങ്ങളിൽ നടത്തിയിട്ടുണ്ട്. എങ്കിലും, ഗുരുദേവൻറെ ആശയങ്ങളോട്  വളരെ കാലങ്ങൾക്ക്  ശേഷം നീതി പുലർത്തിയത് ഇപ്പോഴത്തെ നേതൃത്വം ആണെന്ന് വേണം കരുതാൻ. കാരണം എല്ലാ അധസ്ഥിത വിഭാഗങ്ങളെയും, സവർണ്ണ വിഭാഗങ്ങളെയും കോർത്തിണക്കി ഇപ്പോഴത്തെ യോഗ നേതൃത്വം ഒരു ഐക്യത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നത് തന്നെ ഒരു നല്ല സൂചനയാണ്. വളരെ കാലങ്ങൾക്ക് ശേഷമാണ് മറ്റു ജാതി മതസ്ഥർ യോഗവുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നതും ഈ അവസരത്തിൽ സന്തോഷം നല്കുന്നു. ഗുരുദേവൻ യോഗം സ്ഥാപിച്ചത് സംഘടന കൊണ്ട് ശക്തരാകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ്.  ആ ലക്ഷ്യത്തിൽ യോഗത്തെ ഏറെ മുൻപിൽ എത്തിക്കാൻ ശ്രീ. വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന യോഗത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് നിസംശയം പറയാം.


 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *