ഗുരുകാരുണ്യം

gurudevan-oldഗുരുദേവൻ അരുവിപ്പുറത്ത് വിശ്രമിക്കുന്നു. പലരും വന്ന്കണ്ട് നമസ്കരിച്ചു പോകുന്നു. കൂട്ടത്തില്‍ പുലിവാതുക്കല്‍ വീട്ടിലെ വൈദൃന്‍ ഒരു പൊന്‍മോതിരം കാഴ്ചവച്ചു .

നമുക്ക് മോതിരം ആവശ്യം ഇല്ലാ. എന്നു പറഞ്ഞ് സ്വാമി അത് എടുത്തില്ല. കുറേകഴിഞ്ഞപ്പോള്‍ സ്വാമി അവിടെ നിന്നും എഴുന്നേറ്റു നടന്നു. ആളുകളും പിന്നാലെതന്നെ പോയി. അല്പം കഴിഞ്ഞപ്പോള്‍ മോതിരം കാഴ്ചവച്ച ആള്‍വന്നു നോക്കിയപ്പോള്‍ മോതിരം വച്ചിരുന്ന ദിക്കില്‍ അത് കണ്ടില്ല.

ചില അന്വേഷണങ്ങള്‍ കഴിച്ചശേഷം അവിടെ ഉണ്ടായിരുന്ന ഒരു കുഷ്ഠരോഗിയെ സംശയിക്കുകയും അവന്‍െ്റ ഭാണ്ഡം അഴിച്ചു നോക്കുകയും കാണായ്കയാല്‍ അവനെ അടിക്കുകയും ചെയ്യ്തു. സ്വാമി മടങ്ങി വന്നപ്പോള്‍ ആ സാധു കരയുന്നത് കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

നിങ്ങള്‍ ഈ രോഗിയെ അടിച്ചുവോ?… കഷ്ടം ….

നിങ്ങള്‍ നമുക്ക് തന്നതല്ലേ? അതു പിന്നെ ആര് എടുത്താലും നിങ്ങള്‍ക്ക് എന്താ.. അതില്‍ ആഗ്രഹം വെച്ചുകൊണ്ടാണോ എനിക്ക് തന്നത്.
എന്നിട്ട് കുഷ്ഠരോഗിയെ നോക്കി നീ വൃസനിക്കേണ്ട. നിന്നെ അടിച്ചതോടുകൂടി നിന്റെ രോഗവും അവന്‍ എടുത്തിരിക്കുന്നു എന്ന് അവനോട് പറഞ്ഞു.

കുറെമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍െ്റ രോഗം കേവലം ഭേദപ്പെട്ട നിലയില്‍ അവനെ കണ്ടിരുന്നതായ് ചിലര്‍ പറയുകയുണ്ടായി….

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

1 Response

  1. m.Surendran says:

    Good. Continue Ur effort.

Leave a Reply

Your email address will not be published. Required fields are marked *