Sree Narayana Guru- The Almighty

ശ്രീ വിളയത്തു കൃഷ്ണനാശാനു മണ്ണൂർ പപ്പു എന്ന ഒരു സ്നേഹിതൻ ക്ഷയരോഗ പിടിപെട്ടു അവശനായിരുന്നു. അയാൾ ഒരു പാവപ്പെട്ട മനുഷ്യനായിരുന്നു. 1899 ൽ ശിവഗിരി സന്ദർശിക്കുകയും, ഗുരുദേവനെ കണ്ടു 1500 രൂപ ,തന്റെ രോഗം മാറും എന്ന പ്രത്യാശയാൽ ഗുരുവിനു സംഭാവന നല്കുകയും ചെയ്തു. യഥാർത്തത്തിൽ തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെയാണ് പപ്പു ഈ തുക ഗുരുവിനു സംഭാവന ചെയ്തത് .മൂന്നു മാസം ശിവഗിരിയിൽ ഗുരുവിന്റെ മേൽനോട്ടത്തിൽ മറ്റു വൈദ്യന്മാരെ കൂടാതെ ഗുരുതന്നെ ചികിത്സയും നല്കി. എന്നാൽ പപ്പുവിന്റെ ആരോഗ്യം നാൾക്കുനാൾ വഷളായിക്കൊണ്ടിരുന്നു. ഏതു സമയവും മരിച്ചേയ്ക്കാം എന്ന് ആളുകൾ വിചാരിച്ചു. അങ്ങനെ അയാളെ ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടുപോയി. ഗുരു പാവപ്പെട്ട പപ്പുവിൽ നിന്നും ഈ സംഭാവന വാങ്ങാൻ പാടില്ലായിരുന്നു എന്ന് കൃഷ്ണനാശാനു തോന്നി

അതിനുശ്ശേഷം ഗുരു ഒരു ദിവസം ആരുടെയും ദൃഷ്ടിയിൽ പെടാതെ പപ്പുവിന്റെ വീട്ടില് എത്തി ആരോഗ്രസ്ഥിതി വിലയിരുത്തി. വീടിന്റെ ഒരു വശത്തുള്ള മുറിയിൽ തൂക്കിയിട്ടിരുന്ന പഴക്കുലയിൽ നിന്നും ഒരു പഴം ഉരിഞ്ഞെടുത്തിട്ടു പപ്പുവിനോടു കഴിക്കാൻ പറഞ്ഞു, ഗുരു അയാളോട് വീണ്ടും പറഞ്ഞു ഈ പഴം കഴിച്ചുകഴിഞ്ഞാൽ അസുഖം മാറുകയും തുടർന്നു ജീവിക്കാം കഴിയുകയും ചെയ്യും, നമുക്കിനി വീണ്ടും കാണാം എന്ന് പറഞ്ഞു ഗുരു ആ മുറിയിൽ നീന്നും ഇറങ്ങി പോകുകയും ചെയ്തു. . പതുക്കെ പതുക്കെ പപ്പു അസുഖത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുകയും പത്തു വര്ഷത്തിലേറെ ജീവിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *