മഹാസമാധി ദിനത്തിലെ ദിവ്യപ്രഭ

guruമഹാസമാധിയുടെ അടുത്ത ദിവസം  കന്നി 6 – ന് ഉണ്ടായ ഒരനുഭവം ഗുരുദേവന്റെ വത്സലശിഷ്യൻ തിനവിള കുഞ്ഞുരാമൻ വൈദ്യരുടെ മകൾ ശ്രീമതി ഭാരതിക്കുട്ടിയമ്മ ഇപ്രകാരം എഴുതുന്നു:

          “കൊല്ലം എച്ച് ആന്റ് കമ്പനിയിലെ തൊഴിലാളികൾ രാവിലെ കമ്പനിയിൽ ജോലിക്കെത്തി.( ഗുരു സമാധിയായതിന്റെ അടുത്ത ദിവസം). ഗുരുദേവന്റെ സമാധി പ്രമാണിച്ച് അന്നേദിവസം അവധി വേണമെന്നും അതിനാൽ ജനറൽ മാനേജരെ കാണണമെന്നും ആവശ്യപ്പെട്ടു . അവധി നല്കാൻ സാധ്യമല്ലെന്ന് സായിപ്പ് പറഞ്ഞ സമയം ഒരു തൊഴിലാളി ആകാശത്ത് സൂര്യനോട് ചേർന്നുകണ്ട അസാധാരണ പ്രഭ അതിശയപൂർവ്വം ഒന്നുനോക്കി. നോക്കൂ , അത് കണ്ടോ ഗുരുവിന്റെ പ്രഭ എന്ന്  സായിപ്പിനോട് പറഞ്ഞു. സായിപ്പ് ആകാശത്ത് ദിവ്യമായ ആ പ്രഭ കണ്ടിട്ട് ” oh Great Saint ” എന്നുപറഞ്ഞു.ഉടൻ തന്നെ അവധി പ്രഖ്യാപിച്ചു. അതേ കമ്പനിയിൽ ജോലിയുള്ള ചാന്നാക്കിൽ മാതു എന്നുപേരുള്ള ഞങ്ങളുടെ ബന്ധു  ബീച്ച് റോഡിലുള്ള ലക്ഷ്മീവിലാസത്തിൽവന്ന് വിവരം പറഞ്ഞപ്പോൾ വീട്ടിലുണ്ടായിരുന്നവർ എല്ലാവരും ആകാശത്തേക്കു നോക്കി. അപ്പോഴും സൂര്യന്റെ അടുത്ത് ഒരു അസാധാരണ പ്രഭാവലയം കാണുകയുണ്ടായി. അപ്പോൾ സമയം (കന്നി 6 ന് ) രാവിലെ 7 മണി കഴിഞ്ഞിരുന്നു.അമ്മയുടെ അനുജത്തി മിസ്സിസ് പി.ആർ മന്ദാകിനിയും അതേ ദിവസം ആശ്രാമത്ത് മൈതാനത്തുകൂടി നടന്നപ്പോൾ കാണുകയുണ്ടായി എന്ന് ഞങ്ങളോട് പറയുകയുണ്ടായിട്ടുണ്ട്. (ഗുരുദേവന്റെ വത്സല ശിഷ്യൻ തിന വിള എൻ.കുഞ്ഞുരാമൻ വൈദ്യർ – ഭാരതിക്കുട്ടിയമ്മ- പേജ് 142)
ഗുരുദേവന് അസുഖമായിരുന്ന അവസരത്തിൽ അവിടുത്തെ ശിശ്രുഷിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു സുകൃതിയായിരുന്നു വർക്കല സ്വദേശി വി.കെ കൃഷ്ണൻ. ഇദ്ദേഹം രാപകലില്ലാതെ അവിടുത്തോടൊപ്പമുണ്ടായിരുന്നു.മഹാസമാധി സംബന്ധിച്ച എല്ലാ കർമ്മങ്ങളിലും ഇദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. ഈ സുകൃതിയും മഹാസമാധിയുടെ അടുത്ത ദിവസം മേൽപ്പറഞ്ഞ പ്രകാരം ദിവ്യമായ ആ പ്രഭ കണ്ടതായി രേഖപ്പെടുത്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: “1104 കന്നി 5-ാം തീയതി മുന്നരമണിക്കാണ് ഗുരു സമാധിയായത്  അടുത്ത ദിവസം രാവിലെ ഏഴര മണിയോടു കൂടി സമാധി ഇരുത്തേണ്ട കുന്നിൽ വേല ചെയ്യിക്കാനായി ഞാൻ ചെന്നു. കിഴക്കോട്ടു നോക്കിയപ്പോൾ ചെറിയ മേഘമറയോടു കൂടിയ രണ്ടു സൂര്യന്മാർ ഉദിച്ചുപൊങ്ങി വരുന്നതും പോലെയാണ് തോന്നിയത്. ഞങ്ങൾക്ക് അതൊരു അത്ഭുതമായിരുന്നു.തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവിലും ഞങ്ങൾ കണ്ടമാതിരി തന്നെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളതായറിയാൻ കഴിഞ്ഞു. ” ( ഗുരുദേവ സ്മരണകൾ, ആർ.ഗംഗാധരൻ, വി.കെ.കൃഷ്ണൻ. പേജ് 203)
ഏവരേയും വിസ്മയഭരിതരാക്കുന്ന ഈ ദിവ്യപ്രഭയെ ഗുരുദേവന്റെ ശിഷ്യോത്തമന്മാരായമംഗലശ്ശേരിൽ ഗോവിന്ദനാശാൻ, മണക്കാട്ടു ഗോവിന്ദനാശാൻ, മാമ്പലം വിദ്യാനന്ദ സ്വാമികൾ എന്നിവർ കണ്ടിട്ടുള്ളതായി തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഗീതാനന്ദ സ്വാമികളും രേഖപ്പെടുത്തുന്നു……

തൃപ്പാദങ്ങൾ ശരീര ധാരണം ചെയ്തിരുന്നപ്പോഴും മഹാസമാധിക്കു ശേഷവും സംഭവിച്ചിട്ടുള്ള അത്ഭുതകരമായ അനുഭവങ്ങൾ പലർക്കും അവിശ്വസനീയം എന്നു തോന്നിയേക്കാം. അതു കൊണ്ടാണല്ലോ  ഭഗവാൻ നടരാജഗുരുവിനോടും ടി.കെ മാധവനോടും പറഞ്ഞത്. “നമ്മുടെ ജീവചരിത്രം എഴുതിയാൽ ആളുകൾ വിശ്വവിക്കുമോ?ഇനി അവിശ്വാസികളുടെ കാലമാണ് വരാൻ പോകുന്നത് “……….

       ഗുരു ചരണം ശരണം

Praveen Kumar

Praveen Kumar

https://www.facebook.com/praveenchirakkuzhiyil

Leave a Reply

Your email address will not be published. Required fields are marked *