Category: പ്രബോധനം

0

Jeevakarunya Panchakam -ജീവകാരുണ്യപഞ്ചകം

തിരുക്കുറളിലെ ചില ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി.   എല്ലാവരുമാത്മസഹോദരരെ- ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ- ത്തെല്ലും കൃപയറ്റു ഭുജിക്കയതും?       1    കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമാം എല്ലാ മതസാരവുമോര്‍ക്കിലിതെ- ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ?       2   കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ- മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം? ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ- ത്തല്ലേ മരുവേണ്ടതു...

0

MunicharyaPanchakam -മുനിചര്യാപഞ്ചകം

രമണമഹര്‍ഷിയെക്കുറിച്ച്. തിരുവണ്ണാമലയില്‍ രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശകപുസ്തകത്തില്‍ രേഖപ്പെടുത്തിയത്.   ഭുജഃ കിമുപധാനതാം കിമു ന കുംഭിനീ മഞ്ചതാം വ്രജേദ് വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത- ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ.       1   മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോऽപ്യുത്ഥിതഃ...

0

Ahimsa – അഹിംസ

തിരുക്കുറളിലെ ചില ആശയങ്ങള്‍ ഗുരു ഈ കൃതിയില്‍ കടംകൊണ്ടിട്ടുണ്ട്.   1.നിരുപദ്രവമാം ജന്തു-നിരയെത്തന്‍ ഹിതത്തിനായ്വധിപ്പോനു വരാ സൗഖ്യംവാണാലും ചത്തുപോകിലും.     2.ഉപദ്രവിക്ക ബന്ധിക്കകൊല്ലുകെന്നിവയൊന്നുമേചെയ്യാത്ത ജന്തുപ്രിയനുചേരും പരമമാം സുഖം. 3.ചിന്തിപ്പതും ചെയ്യുവതുംബുദ്ധി വെയ്പ്പതുമൊക്കവേഏതിനേയും കൊന്നിടാത്തോ‌-നെന്നും സഫലമായ് വരും. 4.കൊല്ലാതെകണ്ടു ലോകത്തുകിട്ടാ മാംസങളൊന്നുമേ,കൊല പാപവുമാകുന്നുകളവിന്‍ മാംസഭക്ഷണം. 5.മാംസമുണ്ടാവതും പ്രാണി-വധവും പീഡനങളുംമനസ്സിലോര്‍ത്തു വിടുവിന്‍മാംസഭക്ഷണമാകവേ!...

0

സദാചാരം

നല്ലതല്ലൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം ധര്‍മ്മം സദാ ജയിക്കുന്നു, സത്യംജയിക്കുന്നിങ്ങു സര്‍വ്വദാഅധര്‍മ്മവും ജയിക്കുന്നി-ല്ലസത്യവുമൊരിക്കലും. നെല്ലിന്നു നീരു വിട്ടീടില്‍പുല്ലിനും പോയിടുന്നത്കല്ലിലത്രേ ജലം, നെല്ലില്‍ –ച്ചെല്ലും വഴി ചെറുക്കുകില്‍. പേരും പ്രതിഭയും നല്ലോ-രാരുമേ കൈവിടില്ലത്,നേരറ്റ കൃപണര്‍ക്കൊട്ടുംചേരാ, നേരേ വിപര്യയം. ഒന്നുണ്ടു നേരു, നേരല്ലി-തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവുംധര്‍മ്മവും വേണമായുസ്സ്നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക. ദത്താപഹാരം വംശ്യര്‍ക്കുമത്തലേകീടുമെന്നതുവ്യര്‍ത്ഥ മല്ല...

0

Dharma of a Wife-ഭാര്യാധര്‍മ്മം

വസതിക്കൊത്ത ഗുണമു –ള്ളവളായി വരവില്‍ സമം ,വ്യയവും ചെയ്യുകില്‍ തന്‍റെ വാഴചയ്കു തുണയാമവള്‍. ഗുണം കുടുംബിനിക്കില്ലാ –താകിലെല്ലാമിരിക്കിലും ഗുണമില്ല കുടുംബത്തി-നീ, ല്ലാതാകും കുടുംബവും . ഗുണം കുടുംബിനിക്കുണ്ടാ –യീടിലെന്തില്ലവള്‍ക്കത്തു ഇല്ലതെയാകിലെന്തുണ്ട് –ങ്ങോന്നുമില്ലതെയായിടും. ചാരിത്ര്യശുധിയാകുന്ന ഗുണത്തോടോത്തു ചേര്‍ന്നിടില്‍ഗൃഹനായികയെക്കാളുംവലുതെന്തു ലഭിച്ചിടാന്‍ . ദൈവതിനെത്തോഴാതാത്മ-നാഥനെത്തോഴുതെന്നുമേ എഴുനേല്‍പ്പവള്‍ , പെയ്യെന്നു ചൊല്ലീടില്‍ മഴപെയ്തിടും . തന്നെ രക്ഷിച്ചു താന്‍ പ്രാണ –നാഥനെ പേണി,...

0

ആശ്രമം – Mutt

ആലുവായില്‍ അദ്വൈതാശ്രമം സ്ഥാപിച്ചപ്പോള്‍ , ആശ്രമാധിപതിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ വിവരിക്കാന്‍ രചിച്ചത്.   ആശ്രമേऽസ്മിന്‍ ഗുരുഃ കശ്ചിദ് വിദ്വാന്‍ മുനിരുദാരധീഃ സമദൃഷ്ടിഃ ശാന്തഗംഭീ- രാശയോ വിജിതേന്ദ്രിയഃ. പരോപകാരീ സ്യാദ്ദീന- ദയാലുഃ സത്യവാക് പടുഃ സദാചാരരതഃ ശീഘ്ര- കര്‍ത്തവ്യകൃദതന്ദ്രിതഃ അധിഷ്ഠായാസ്യ നേതൃത്വം കുര്യാത് കാഞ്ചിത് സഭാം ശുഭാം; അസ്യാമായാന്തി യേ തേ...

0

ധര്‍മ്മഃ

ധര്‍മ്മ ഏവ പരം ദൈവംധര്‍മ്മ ഏവ മഹാധനംധര്‍മ്മസ്സര്‍ണ്ണത്ര വിജയീഭവതു ശ്രയസേ നൃണാം.

0

അനുകമ്പാദശകം

  ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്കുകുള്ളില്‍ നിന്‍ തിരുമെയ് വിട്ടകലാതെ ചിന്തയും.       1   അരുളാല്‍ വരുമിമ്പമന്‍പക- ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും ഇരുളന്‍പിനെ മാറ്റുമല്ലലിന്‍ കരുവാകും കരുവാമിതേതിനും.       2    അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം ‘അരുളുളളവനാണു ജീവി’യെ- ന്നുരുവിട്ടീടുകയീ നവാക്ഷരീ.       3   അരുളില്ലയതെങ്കിലസ്ഥി തോല്‍ സിര...

0

ജാതിലക്ഷണം

പുണര്‍ന്നുപെറുമെല്ലാമൊ- രിനമാം, പുണരാത്തത് ഇനമ,ല്ലിനമാമിങ്ങൊ- രിണയാര്‍ന്നൊത്തു കാണ്‍മതും.       1   ഓരോയിനത്തിനും മെയ്യു- മോരോ മാതിരിയൊച്ചയും മണവും ചുവയും ചൂടും തണുവും നോക്കുമോര്‍ക്കണം.       2    തുടര്‍ന്നോരോന്നിലും വെവ്വേ- റടയാളമിരിക്കയാല്‍ അറിഞ്ഞീടുന്നു വെവ്വേറെ പിരിച്ചോരോന്നുമിങ്ങു നാം.       3   പേരൂരു തൊഴിലീ മൂന്നും പോരുമായതു കേള്‍ക്കുക! ആരു നീയെന്നു കേള്‍ക്കേണ്ട നേരു മെയ്തന്നെ...

0

ജാതിനിര്‍ണ്ണയം

  മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്യൈവം ഹാ! തത്ത്വം വേത്തി കോऽപി ന.       1   ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാര മൊരു ഭേദവുമില്ലതില്‍.       2    ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോ ളൊരു ജാതിയിലുള്ളതാം.       3...