Category: ഗുരുവിന്റെ കൃതികള്‍

0

ജീവകാരുണ്യപഞ്ചകം – വ്യാഖ്യാനം

എല്ലാവരുമാത്മസഹോദരെ –ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാംകൊല്ലുന്നതുമെങ്ങനെ ജീവികളെ –ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും. കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമാംഎല്ലാമതസാരവുമോര്‍ക്കിലിതെ –ന്നലെ പറയേണ്ടത് ധാര്‍മികരെ! കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ –മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ –ത്തല്ല മരുവേണ്ടതു സൂരികളെ! കൊല്ലുന്നവനില്ല ഭുജിപ്പതിനാ –ളില്ലെങ്കിലശിക്കുകതന്നെ ദൃഢംകൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാംകൊല്ലുന്നതില്‍നിന്നുമുരത്തൊരഘം. കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ –നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍കൊല്ലുന്നവനില്ല ശരണ്യത മ...

1

Gurusthavam – Mahakavi Kumaranashan

Mahakavi Kumaranashan ശ്രീനാരായണഗുരുസ്വാമിയുടെ ഷഷ്ടിപൂര്‍ത്തിക്ക് എഴുതിയത്:   ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;ആരാദ്ധ്യനതോര്‍ത്തിടുകില്‍ ഞങ്ങള്‍ക്കവിടുന്നാംനാരായണമൂര്‍ത്തേ, ഗുരു നാരായണമൂര്‍ത്തേ. അമ്പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോവമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെമുമ്പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂനിമ്പാവനപാദം ഗുരു നാരായണമൂര്‍ത്തേ. അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സുംധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോര്‍വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ. വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടുംമോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെവേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍‌താന്‍ഭേദാരികള്‍ കൈവിട്ടു ജയിപ്പൂ...

1

ആത്മോപദേശശതകം -An Overview

പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയാചാര്യനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതിയാണ് ആത്മോപദേശശതകം. ദീർഘകാലത്തെ വേദാന്തപരിചയം കൊണ്ടും സ്വന്തം മനനശക്തി കൊണ്ടും ആർജ്ജിച്ചെടുത്ത തത്വങ്ങളെ ഗുരു ഈ കൃതിയിൽ ക്രോഡീകരിക്കുന്നു. പരമമായ സത്യം അറിവാണ്. അതാണ് ആത്മാവും. പരമാത്മാവ് അറിവിന്റെ രൂപത്തിൽ എല്ലാ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു. ഇന്ദ്രിയനിയന്ത്രണത്തിലൂടെ ആ ആദിമഹസ്സിനെ നാം...

0

അന്ന വസ്ത്രം തരുന്ന തമ്പുരാന്‍

ഗുരുദേവന്‍   ദൈവ ദശകത്തില്‍ പറയുന്നത് ശ്രദ്ധിക്കൂ ;“അന്നവസ്ത്രതി മുട്ടാതെ തന്നു രക്ഷിച്ചു  ഞങ്ങളെ  ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍ “അന്നവും വസ്ത്രവും എല്ലാവര്ക്കും basic  need ആണ്. അതിനെ മുട്ട് കൂടാതെ തരുന്ന അഥവാ ഒരു മുടക്കവും വരുത്താതെ നല്‍കുന്ന ഒരുവന്‍ ആരോ അവനാണ് നമ്മുടെ തമ്പുരാന്‍ അഥവാ ദൈവം. വളരെ അധികം...

0

ഏക മതോപനിഷത്

ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് കേരള കൌമുദി ശ്രീനാരായണ ഡയറക്ടറി യില്‍ ശ്രീനാരയണ കൃതികള്‍ക്ക് ആമുഖം ആയി അനുഭൂതിയുടെ കവിത എന്ന പേരില്‍ രചിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് പ്രകാരം അത്മോപദേശശതകം അടിസ്ഥാനമാക്കി പറയുന്നത്- ഉദയന്‍ ആദികളായ ആചാര്യന്‍മാരുടെ ചിന്താപ്രസ്ഥാനത്തില്‍ ഏകമതവാദത്തിനു വെറുമൊരു കടാക്ഷത്തിന്റെ നിലയാണ് ഉള്ളതെങ്കില്‍ ശ്രീനാരായണന് അത് തന്റെ...

0

ആശ്രമം – ശ്രീ നാരായണഗുരു

ശ്രീ നാരായണ ഗുരുവിന്‍റെ പ്രബോധനാത്മക കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ” ആശ്രമം ” . ശ്രീ നാരായണ ധര്‍മ്മസംഘത്തിന്റെ രൂപീകരണാനന്തരം ഗുരു എഴുതികൊടുത്ത ധര്‍മ്മസംഘത്തിന്റെ നിയമാവലി തന്നെയാണ് ഈ കൃതി എന്ന് പറയേണ്ടിവരും .  ആലുവ അദ്വൈതാശ്രമം സ്ഥാപിച്ചതിനുശേഷം ഒരു ധര്‍മ്മസംഘം എന്ന ആശയം ഉടലെടുക്കുകയും അതിനായി...

0

ആത്മോപദേശ ശതകം – വ്യാഖ്യാനം ( പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി) പദ്യം – 1 By Shibu Vasavan

ആത്മോപദേശ ശതകം – വ്യാഖ്യാനം ( പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി) പദ്യം – 1 By Shibu Vasavan in SREE NARAYANA GURU · http://www.facebook.com/groups/sreenarayanaguru2/doc/312573618810128/  പദ്യം 1 അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത- ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരു വീണുവണങ്ങിയോതിടേണം. ഇവിടെ അറിവ് എന്ന പദം...

0

ആത്മോപദേശ ശതകം – വ്യാഖ്യാനം ( പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി) പദ്യം – 2

പദ്യം  2   കരണവുമിന്ദ്രിയവും കളേബരം തൊ- ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ തിരുവുരുവാണു തിരഞ്ഞു തേറിടേണം.   ബുദ്ധി, മനസ്സ്, ചിത്തം, അഹങ്കാരം എന്നു അന്ത:കരണം നാലുവിധത്തിലുണ്ട് . ചക്ഷുസ്സ്, ശ്രോതം, ഘ്രാണം, രസനം, ത്വക്ക്  എന്നീ ജ്ഞാനെന്ദ്രീയങ്ങള്‍,  ശരീരം, എന്നിങ്ങനെ ഓരോന്നായി തൊട്ടറിയുന്ന ഈ പ്രപഞ്ചത്തിലെ...

0

ഗംഗാഷ്ടക

കാളിദാസന്റേതെന്ന് കരുതപ്പെടുന്ന ഗംഗാഷ്ടകത്തിലെ പ്രഥമശ്ലോകത്തിന്റെ തമിഴുവിവര്‍ത്തനം.   കണ്‍കളെത്തനൈ കരോടിയെത്തനൈ കരിപ്പുലിത്തൊലികളെത്തനൈ തിങ്കളിന്‍കലൈ വിടങ്കള്‍ ചീറുമര- വങ്കളെത്തനൈ ചെറിന്തെഴും കങ്കൈ നീയുമിതുപോല്‍ കണക്കിലൈ നിന്‍- നീരില്‍ മൂഴ്കുവൊരെവ്വൊന്റെയും ചങ്കരിത്തുയരുമാങ്കു ചമ്പുവിന്‍ ചരൂപരാകിയിതു ചത്യമേ. | ഉറവിടം :  http://ml.wikisource.org  | ലൈസൻസ് : ഈ കൃതി http://creativecommons.org/licenses/by-sa/3.0/ ലൈസൻസ്  പ്രകാരം ലഭ്യം. |

0

തിരുക്കുറള്‍

അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും ലോകത്തിന്നേകനാമാദി ഭഗവാനാദിയായിടും.        1   സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്റെ സത്പദം തൊഴായ്കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം?        2    മനമാം മലരേ വെല്ലുന്നവന്റെ വലുതാം പദം തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍.        3   ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്റെ കാല്‍ അണഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും.        4   ഈശന്റെ വലുതാം കീര്‍ത്തി...