Category: ഗുരുവിന്റെ കൃതികള്‍

0

ഈശാവാസ്യോപനിഷദ്

ഈശന്‍ ജഗത്തിലെല്ലാമാ- വസിക്കുന്നതുകൊണ്ടു നീ ചരിക്ക മുക്തനായാശി- ക്കരുതാരുടെയും ധനം.        1 അല്ലെങ്കിലന്ത്യംവരെയും കര്‍മ്മം ചെയ്തിങ്ങസംഗനായ് ഇരിക്കുകയിതല്ലാതി- ല്ലൊന്നും നരനു ചെയ്തിടാന്‍.       2 ആസുരം ലോകമൊന്നുണ്ടു കൂരിരുട്ടാലതാവൃതം മോഹമാര്‍ന്നാത്മഹന്താക്കള്‍ പോകുന്നൂ മൃതരായതില്‍.       3 ഇളകാതേകമായേറ്റം ജിതമാനസവേഗമായ് മുന്നിലാമതിലെത്താതെ നിന്നുപോയിന്ദ്രിയാവലി.       4 അതു നില്ക്കുന്നു പോകുന്നി- തോടുമന്യത്തിനപ്പുറം അതിന്‍ പ്രാണസ്പന്ദനത്തി- ന്നധീനം സര്‍വകര്‍മ്മവും.       5 അതു...

0

വേദാന്തസൂത്രം – Vedanta Sutra

അഥ യദാത്മനോ ജിജ്ഞാസുസ്തദിദം ബ്രഹ്മൈവാഹം. കിം തസ്യ ലക്ഷണമസ്യ ച കതി ഗണനയേതി. തജ്ജ്യോതിഃ. തേനേദം പ്രജ്ജ്വലിതം. തദിദം സദസദിതി. ഭൂയോ സതഃ സദസദിതി. സച്ഛബ്ദാദയോ തദഭാവശ്ചേതി. പൂര്‍വം സദിദമനുസൃത്യ ചക്ഷുരാദയശ്ചൈകം ചേതി. ജ്ഞാതൃജ്ഞാനയോരന്യോന്യവിഷയവിഷയിത്വാന്മിഥുനത്വമിതി. ഏവം ജ്ഞാനജ്ഞേയ വിഭാഗഃ. ഏകൈകം രുദ്രത്വമാസീദിതി. ബ്രഹ്മൈവാഹം തദിദം ബ്രഹ്മൈവാഹമസ്മി. അതീതാഗാമിനോരസത്ത്വം യതഃ...

0

മംഗളാശംസ – Good Wishes

മാവേലിക്കരനിന്നും 1101 (1926) മീനം മുതല്‍ കെ. പത്മനാഭപ്പണിക്കരുടെ പത്രാധിപത്യത്തില്‍ മഹാകവി കുമാരനാശാന്റെ സ്മാരകാര്‍ത്ഥം പ്രസിദ്ധപ്പെടുത്തി വന്ന ധര്‍മ്മകുമാരന്‍ മാസികയ്ക്ക് ഗുരുദേവന്‍ നല്കിയ മംഗളാശംസ.   കര്‍മ്മം പരോപകാരം ധര്‍മ്മോപേതം പരത്തി ലോകത്തില്‍ ശര്‍മ്മമമര്‍ന്നു വളര്‍ന്നീ- ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്! മൂലൂരിന് ആശംസ ഗാനാമൃതം പത്മനാഭ- കവേരാസ്യേന്ദുനിര്‍ഗതം പീത്വൈതദിഹ...

0

ചരമശ്ലോകങ്ങള്‍

സര്‍വജ്ഞ ഋഷിരുത്ക്രാന്തഃ സദ്ഗുരുഃ ശുകവര്‍ത്മനാ ആഭാതി പരമവ്യോമ്നി പരിപൂര്‍ണ്ണകലാനിധിഃ. ലീലയാ കാലമധികം നീത്വാऽന്തേ സ മഹാപ്രഭുഃ നിസ്സ്വം വപുഃ സമുത്സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിതഃ.

0

ഒരു സമസ്യാപൂരണം

കൊല്ലത്തുനിന്നും വിളയത്തു കൃഷ്ണനാശാന്റെ പത്രാധിപത്യത്തില്‍ പ്രചരിച്ച വിദ്യാവിലാസിനി മാസികയിലാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും ആദ്യകാലകവിതകള്‍ പ്രസിദ്ധീകരിച്ചത്. സ്വാമികളും ആശാനും മാത്രം പങ്കെടുത്ത ഒരു സമസ്യാപൂരണവും വിദ്യാവിലാസിനിയില്‍ (1073 മേടം, പു: 1, ല: 8) വന്നു.ഉപദേശമോര്‍ക്കിലിതുപോലെയാം എന്നതാണ്‌ സമസ്യ. ഗുരുദേവന്റെ പൂരണം ഇതാണ്. കാലദേശകനകങ്ങള്‍ വിസ്മൃതി കരസ്ഥമാക്കുമതുപോലെയ- പ്പാലെടുത്തു പരുകും ഖഗം ബകമെതിര്‍ത്തു ശുക്തിയതുപോലെ...

0

വിനായകാഷ്ടകം

വൃത്തം:ഭുജങ്ഗപ്രയാതം. ശങ്കരാചാര്യരുടെ ശിവഭുജങ്ഗപ്രയാതവുമായും, ബൃഹത്‌സ്തോത്രരത്നാകരത്തിലെ ശ്രീഹരിസ്തോത്രവുമായും പദവിന്യാസത്തില്‍ സാദൃശ്യമുണ്ട്. വിനായകാഷ്ടകം എന്നാണ് പേരെങ്കിലും സ്തോത്രത്തിലെവിടെയും വിനായകപദം ഉപയോഗിച്ചിട്ടില്ല. നമദ്ദേവവൃന്ദം ലസദ്വേദകന്ദം ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം ജടാഹീന്ദ്രകുന്ദം ഭജേऽഭീഷ്ടസന്ദം.       1   കിലദ്ദേവഗോത്രം കനദ്ധേമഗാത്രം സദാനന്ദമാത്രം മഹാഭക്തമിത്രം ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം സമസ്താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം.       2   ഗളദ്ദാനമാലം ചലദ്ഭോഗിമാലം ഗളാംഭോദകാലം...

0

ദൈവദശകം

ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികള്‍ക്കുവേണ്ടി ഗുരു എഴുതിയ ലളിതവും എന്നാല്‍ ഗഹനവുമായ സ്തോത്രം.   ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ; നാവികന്‍ നീ, ഭവാബ്ധിക്കൊ‌- രാവിവന്‍തോണി നിന്‍പദം.       1 ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം.       2   അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങള്‍ക്കു...

0

ശ്രീവാസുദേവാഷ്ടകം

വൃത്തം: വസന്തതിലകം. അനുപ്രാസസുരഭിലവും സാന്ദ്രവുമായ രചന. ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ- കൗമോദകീഭയനിവാരണചക്രപാണേ, ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       1 ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല, ഗോപീജനാംഗകമനീയനിജാംഗസംഗ, ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       2   നീലാളികേശ, പരിഭൂഷിതബര്‍ഹിബര്‍ഹ, കാളാംബുദദ്യുതികളായകളേബരാഭ, വീര, സ്വഭക്തജനവത്സല, നീരജാക്ഷ, ശ്രീഭൂപതേ, ഹര...

0

വിഷ്ണ്വഷ്ടകം

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലര്‍ന്ന ഉപജാതിവൃത്തത്തില്‍ രചിച്ച അനുപ്രാസമനോഹരമായ സ്തോത്രം.   വിഷ്ണും വിശാലാരുണപദ്മനേത്രം വിഭാന്തമീശാംബുജയോനിപൂജിതം സനാതനം സന്മതിശോധിതം പരം പുമാംസമാദ്യം സതതം പ്രപദ്യേ.       1 കല്യാണദം കാമഫലപ്രദായകം കാരുണ്യരൂപം കലികല്മഷഘ്നം കലാനിധിം കാമതനൂജമാദ്യം നമാമി ലക്ഷ്മീശമഹം മഹാന്തം.       2   പീതാംബരം ഭൃംഗനിഭം പിതാമഹ- പ്രമുഖ്യവന്ദ്യം ജഗദാദിദേവം കിരീടകേയൂരമുഖൈഃ പ്രശോഭിതം ശ്രീകേശവം...

0

ശ്രീകൃഷ്ണദര്‍ശനം

ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും സത്തില്‍ തിരോഭൂതമായ് പിയൂഷധ്വനി ലീനമായ്ച്ചുഴലവും ശോഭിച്ചു ദീപപ്രഭ മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ- ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി ഗ്രീവന്റെ ദിവ്യോത്സവം. | ഉറവിടം :  http://ml.wikisource.org  | ലൈസൻസ് : ഈ കൃതി http://creativecommons.org/licenses/by-sa/3.0/ ലൈസൻസ്  പ്രകാരം ലഭ്യം. |