Category: ഗുരുവിന്റെ കൃതികള്‍

0

ഭദ്രകാള്യഷ്ടകം

ദീര്‍ഘസമസ്തപദങ്ങളോടുകൂടിയ ഒരു സംസ്കൃതസ്തോത്രം.   ശ്രീമച്ഛങ്കരപാണിപല്ലവകിര- ല്ലോലംബമാലോല്ലസ- ന്മാലാലോലകലാപകാളകബരീ- ഭാരാവലീഭാസുരീം കാരുണ്യാമൃതവാരിരാശിലഹരീ- പീയൂഷവര്‍ഷാവലീം ബാലാംബാം ലളിതാളകാമനുദിനം ശ്രീഭദ്രകാളീം ഭജേ.       1    ഹേലാദാരിതദാരികാസുരശിരഃ- ശ്രീവീരപാണോന്മദ- ശ്രേണീശോണിതശോണിമാധരപുടീം വീടീരസാസ്വാദിനീം പാടീരാദി സുഗന്ധിചൂചുകതടീം ശാടീകുടീരസ്തനീം ഘോടീവൃന്ദസമാനധാടിയുയുധീം ശ്രീഭദ്രകാളീം ഭജേ.       2   ബാലാര്‍ക്കായുതകോടിഭാസുരകിരീ- ടാമുക്തമുഗ്ധാളക- ശ്രേണീനിന്ദിതവാസികാമരസരോ- ജാകാഞ്ചലോരുശ്രിയം വീണാവാദനകൗശലാശയശയ- ശ്ര്യാനന്ദസന്ദായിനീ- മംബാമംബുജലോചനാമനുദിനം ശ്രീഭദ്രകാളീം ഭജേ.       3...

0

ദേവീസ്തവം

തിരുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍ മൊഴിയുന്നതെന്നി മുനികള്‍ക്കുമെന്നംബികേ! കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍ മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ!        1    ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും കുതികൊണ്ടു ചാടി വലയാതെകണ്ടങ്ങു നിന്‍ പാദതാരടുത്തു പദമൂന്നി പൊന്നിന്‍കനീ!        2   കണികാണുമിക്കനകമോടു കാര്‍വേണി മണ്‍- പണികാനല്‍നീരുനികരെന്നു പാടുന്നിതാ പിണിയാറുമാറു പിരിയാതെ...

0

കാളിനാടകം

1887-നും 1897-നും ഇടയ്ക്കു രചിക്കപ്പെട്ട ദണ്ഡകരചന. ദേവിയുടെ വിവിധ ഭാവങ്ങളും രൂപങ്ങളും ഉന്മീലിതമായിരിക്കുന്നു.   നമോ നാദബിന്ദ്വാത്മികേ! നാശഹീനേ! നമോ നാരദാദീഡ്യപാദാരവിന്ദേ! നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ! നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ!   സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും മുദാ സംഹരിച്ചും രസിച്ചും രമിച്ചും കളിച്ചും പുളച്ചും മഹാഘോരഘോരം വിളിച്ചും മമാനന്ദദേശേ...

0

മണ്ണന്തലദേവീസ്തവം

1889-ല്‍ ഗുരു സ്ഥാപിച്ച മണ്ണന്തല ദേവീക്ഷേത്രത്തിലെ മൂര്‍ത്തിയെ സ്തുതിക്കുന്ന അര്‍ച്ചാവതാരസ്തുതി. പല വൃത്തങ്ങളിലാണ്‌ രചന.   മണിക്കുട വിടുര്‍ത്തി മലര്‍ തൂവി മണമെല്ലാം ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാക്കി, ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞു ഗുണിയും പോയ് ഗുണക്കടല്‍ കടന്നു വരുവാനരുള്‍ക തായേ!       1    തിങ്കളും ത്രിദശഗംഗയും തിരുമുടി- ക്കണിഞ്ഞു തെളിയുന്ന നല്‍- ത്തിങ്കള്‍നേര്‍മുഖി,...

0

ജനനീനവരത്നമഞ്ജരി

രാജയോഗമാര്‍ഗ്ഗത്തിലൂടെ ആത്മസാക്ഷാത്കാരം ആഗ്രഹിക്കുന്ന സാധകന്‍ രാജയോഗജനനിയെന്‍ സംബോധന ചെയ്യുന്ന വിധം എഴുതിയ അനുപ്രാസമനോഹരമായ സ്തോത്രം.   ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറ- ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി- ലൊന്നായി വീണുവലയും എന്നാശയം ഗതിപെറും നാദഭൂമിയില- മര്‍ന്നാവിരാഭ പടരും ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി കലര്‍ന്നാറിടുന്നു ജനനീ!       1    ഇല്ലാതമായയിടുമുല്ലാസമൊന്നുമറി- വല്ലാതെയില്ലനിലനും...

0

ദേവീപ്രണാമദേവ്യഷ്ടകം

പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ പൂതമാനസ പുരാണപൂരുഷ പുരന്ദരാദിപുരുപൂജിതാ സാധു സാധിത സരസ്വതീ സകല സംപ്രദായ സമുദാഹൃതാ ശാതശാരദ ശശാങ്കശേഖര ശിവാ ശിവാ ശിവമുദീയതാം.       1    നീലനീരദനിഭാ നിശാകരനികാശ നിര്‍മ്മലനിജാനനാ ലോലലോചന ലലാമശോഭിത ലലാടലാലിത ലലാടികാ ശാലിതാ ശകുലശാരദാ ചരണചാരി ശാശ്വതശുഭാവഹാ കാലകാല കമനീയകാമുക കലാ കലാപ കലിതാവതാം.       2   കുംഭികുംഭകുചകുംഭകുങ്കുമ...

0

ഗുഹാഷ്ടകം

ഭീമേശ്വരാഷ്ടകത്തോടും ശങ്കരാചാര്യരുടെ ഗോവിന്ദാഷ്ടകത്തോടും പല വിധത്തിലും സാമ്യമുള്ള കൃതി.   ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം.       1    വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം ഭാവാഭാവ ജഗത്രയരൂപമഥാരൂപം ജിതസാരൂപം നാനാ ഭുവനസമാധേയം വിനുതാധേയം വരരാധേയം കേയൂരാംഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം.       2   സ്കന്ദം...

0

നവമഞ്ജരി

അന്വയക്ലിഷ്ടമായ രചന. ആമുഖശ്ലോകത്തിനു ശേഷമുള്ള ശ്ലോകങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താല്‍ “നാരായണകൃതമഞ്ജരി” എന്നുകിട്ടും.   ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍ നവമഞ്ജരികാം ശുദ്ധീ- കര്‍ത്തുമര്‍ഹന്തി കോവിദാഃ    നാടീടുമീ വിഷയമോടീദൃശം നടന- മാടീടുവാനരുതിനി- ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും കാടീയുമീ കരണമൂടീയെരിപ്പതിനൊ- രേടീ കരിഞ്ഞ നിടില- ച്ചൂടീ ദമീയമയിലോടീടുവാനരുള്‍ക മോടീയുതം മുരുകനേ!...

0

ഷണ്മുഖസ്തോത്രം

അകാരാദിക്രമത്തിലുള്ള സ്തോത്രം. ക-യില്‍ അവസാനിക്കുന്നതിനാല്‍ അപൂര്‍ണ്ണമാണെന്നു കരുതണം. 1887-നും 97-നും ഇടയില്‍ രചന. അക്ഷരപൂത്തിക്കായി ൠണം, ഌപ്തം, ൡതം തുടങ്ങിയ വിധത്തില്‍ പദങ്ങളെ രൂപഭേദം വരുത്തി ഉപയോഗിച്ചിരിക്കുന്നു.   അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും ഹൃത്കുരുന്നിലെനിക്കു കാണണമെപ്പൊഴും, ഗുഹ പാഹി മാം!        1    ആറു വാര്‍മതിയോടെതിര്‍ത്തു...

0

ഷണ്മുഖദശകം

സുബ്രഹ്മണ്യനെ കേശാദിപാദം സ്തുതിക്കുന്നു. ശിവന്റെ സവിശേഷതകള്‍ ഗുഹനില്‍ ആരോപിച്കിരിക്കുന്നു. 1887-97 കാലത്താണ്‌ ഇതിന്റെ രചന. ശരവണഭവസ്തുതിയെന്നും പേരുണ്ട്.     ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും- ചില്ലിവല്ലിക്കൊടിക്കുള്‍ മൗനപ്പുന്തിങ്കളുള്ളുടുരുകുമമൃതൊഴു- ക്കുണ്ടിരുന്നുള്ളലിഞ്ഞും ഞാനും നീയും ഞെരുക്കക്കലരുവതിനരുള്‍- ത്തന്മയാം നിന്നടിത്താര്‍- തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട- ക്കീടുമച്ചില്‍ക്കൊഴുന്തേ!       1    തുമത്തിങ്കള്‍ക്കിടാവും തിരുമുടിയിടയി‍ല്‍ പാമ്പെലുമ്പുമ്പരാറും ശ്രീമച്ചെമ്പന്‍മുടിക്ക‍ല്‍ തിരുവൊളി ചിതറി-...