Category: SNDP Union Kottayam

sapthaaham1 0

ഗുരുദേവ ഭാഗവത സപ്താഹം

ശ്രീ നാരായണ  ഓഗസ്റ്റ്‌  15 ശനിയാഴ്ച മുതൽ 22 )0 തീയതി വരെ കോട്ടയം എസ്.  എൻ. ഡി. പി യുണിയന്റെ നേത്ര്വത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ വച്ച് നടക്കും. ശിവഗിരി ബ്രഹ്മ വിദ്യാലയം അചാര്യനും , തൃശൂർ ഗുരുനാരായണ ആശ്രമം അധിപതിയുമായ ശ്രീമദ്  ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ ആണ്...

0

SNDP Yogam Youth Movement Kottayam Union Officials

എസ്‌.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്‍റ് കോട്ടയം യൂണിയന്‌  പുതിയ ഭാരവാഹികള്‍ : പ്രസിഡന്‍റ് : പി.ബി.ഗിരീഷ്‌ വൈസ്‌ പ്രസിഡന്‍റ് : സനോജ്‌ സോമന്‍ സെക്രട്ടറി : പ്രിയേഷ്‌.ആര്‍ ജോയിന്‍റ്‌ സെക്രട്ടറിമാര്‍ : ബിബിന്‍ ഷാന്‍, ലിനീഷ്‌.റ്റി. ആക്കളം കേന്ദ്രസമിതി അംഗങ്ങള്‍: അനീഷ്‌ വരമ്പിനകം, സുരേഷ്‌ വട്ടയ്‌ക്കല്‍, ശ്രീദേവ്‌.കെ.ദാസ്‌

sapthaaham6 0

നാഗമ്പടം ക്ഷേത്രത്തിൽ ഗുരുദേവഭാഗവത സപ്താഹം

ശിവഗിരി തീര്‍ഥാടനത്തിന് ശ്രീനാരായണ ഗുരുദേവന്‍ അനുമതി നല്‍കിയ നാഗമ്പടം മഹാദേവക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ചുവട് മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കുകയായിരുന്നു ഞായറാഴ്ച. ഗുരുദേവന്റെ പാദസ്​പര്‍ശത്താല്‍ അനുഗൃഹീതമായ പുണ്യഭൂമിയില്‍ ഗുരുദേവചരിതവും ദര്‍ശനവും അടുത്തറിയാന്‍ സപ്താഹത്തിന്റെ ആദ്യ ദിനം ആയിരങ്ങളാണ്  യജ്ഞവേദിയില്‍ എത്തിയത്.
കോട്ടയത്ത് ആദ്യമായി നടക്കുന്ന ഗുരുദേവഭാഗവത സപ്താഹയജ്ഞത്തില്‍ പങ്കെടുക്കാന്‍ പ്രതികൂലമായ കാലാവസ്ഥയെയും അവഗണിച്ച് ഭക്തരെത്തി. സമീപ പ്രദേശങ്ങളിൽ  മഴ തകർത്തു പെയ്യുമ്പോൾ സപ്താഹം നടക്കുന്ന നാഗമ്പടത്ത്  പകൽ സമയം മഴ മാറി നിന്നത്  അദ്ഭുതമായി .
ഗുരുദേവന്റെ ജനനം, വിദ്യാഭ്യാസം, പരിവ്രാജകവൃത്തി തുടങ്ങിയ ഭാഗങ്ങളാണ് ഞായറാഴ്ച പാരായണം ചെയ്തത്. മാതൃപൂജയും വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടന്നു. വിദ്യാഗോപാല മന്ത്രാര്‍ച്ചനയിൽ നൂറു കണക്കിന്  കുട്ടികൾ പങ്കെടുത്തു .
രണ്ടാംദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ ഗണപതിഹോമം. തുടര്‍ന്ന് ഗ്രന്ഥനമസ്‌കാരം, പാരായണം, പ്രഭാഷണം, ഭജന എന്നിവയുണ്ട്. ഗുരുദേവന്റെ തീര്‍ഥയാത്ര, കന്യാകുമാരി, മരുത്വാമല തുടങ്ങിയ സ്ഥലങ്ങളിലെ വാസം, അയ്യാവുസ്വാമികളെ കണ്ടെത്തുന്നതും സുബ്രഹ്മണ്യോപാസനയുമാണ് പ്രധാന പാരായണഭാഗങ്ങള്‍.

mc-help-line 0

SNDP Yogam Help Line at Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജിൽ ശ്രീ നാരായണ ഹെല്പ് ലൈൻ എസ്  എൻ  ഡി പി യോഗം ജനറൽ സെക്രട്ടറിയും , ഹെല്പ് ലൈൻ ചെയർമാനും ആയ  ശ്രീ വെള്ളാപ്പള്ളി  നടേശൻ ഉദ്ഘാടനം ചെയ്തു . എസ്  എൻ  ഡി പി യോഗത്തിന്റെയും , ശ്രീ നാരായണ എംപ്ലോയീസ് ഫോറത്തിന്റെയും...

notice-front-final 0

ഗാംബിറ്റ് സിവിൽ സർവീസ് അക്കാദമി

2013 ഡിസംബർ 22 ഞായറാഴ്ച .. സിവിൽ സർവീസിന്റെ ഉന്നത മേഖലകൾ കയ്യേറുവാൻ എസ് എൻ ഡി പി യോഗത്തിന് കീഴിൽ, കോട്ടയം എസ് എൻ ഡി പി യൂണിയൻറെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ എംപ്ലോയീസ് വെൽഫയർ ഫോറവും , യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ഗാംബിറ്റ് സിവിൽ സർവീസ് അക്കാദമി യുടെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ കോട്ടയം എസ് എൻ ഡി പി യുണിയൻ ഹാളിൽ രാവിലെ 10 AM ന്‌ ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടനത്തിന് ശേഷം അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാക്കളായ ഡോ . ബി അശോക്‌ ഐ . എ. എസ്, ജ്യോതിസ് മോഹൻ IRS , ഡോ. പി പി സുരേഷ് കുമാർ IPERT തുടങ്ങിയവർ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കും .

ലെവൽ 1- ഫൌണ്ടേഷൻ ഫോർ 8th & 9th ക്ലാസ്സ് , ലെവെൽ 2- ബേസിക് ഫോർ പ്ലസ് 1 & 2 , ലെവൽ 3- അഡ്വാൻസ് കോഴ്സ് ഫോർ സിവിൽ സെർവിസ് എന്നീ മൂന്ന് തലങ്ങളിൽ ആണ് ബാച്ചുകൾ ആരംഭിക്കുന്നത് . ഓരോ ബാച്ചിലും 60 പേർക്ക് പ്രവേശനം നൽകും . ഡിസംബർ 2 2 ന് നടക്കുന്ന എൻട്രൻസ് പരീക്ഷയ്ക്കും , അഭിമുഖ പരീക്ഷയ്ക്കും ശേഷമാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് . ഞായരാഴ്ചകലിലും , അവധി ദിവസങ്ങളിലും ആണ് ക്ളാസ്സുകൾ .

Ph : 9 4 4 7 3 7 6 0 0 7 , 9 4 4 6 0 6 9 9 8 6

snewf-inauguration 0

ശ്രീ നാരായണ എംപ്ലോയീസ് വെൽഫയർ ഫോറം കോട്ടയം യുണിയൻ

ശ്രീ നാരായണ എംപ്ലോയീസ് വെൽഫയർ ഫോറം  കോട്ടയം യുണിയന്റെ ഓഫീസ്  SNDP  യുണിയൻ  ബിൽഡിങ്ങിൽ  SNDP  യുണിയൻ പ്രസിഡന്റ്‌  ശ്രീ. എ  ജി  തങ്കപ്പനും , സെക്രട്ടറി  ശ്രീ. ആർ  രാജീവും  ചേർന്ന്  ഉദ്ഘാടനം  ചെയ്തു .    ചടങ്ങിൽ കോട്ടയം SNDP  യുണിയന്റെ പുതിയ ഭാരവാഹികൾക്ക്  എംപ്ലോയീസ്  ഫോറത്തിന്റെ...

0

ആഘോഷങ്ങളിൽ മദ്യം ഉപേക്ഷിക്കാൻ ആഹ്വാനം

എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും പ്രവർത്തകരും മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും കുടുംബത്തിലെ ആഘോഷങ്ങൾക്ക് മദ്യസൽക്കാരം ഒഴിവാക്കണമെന്നും യൂണിയൻ വാർഷികപൊതുയോഗം അംഗീകരിച്ച പ്രമേയം ആഹ്വാനംചെയ്തു.  സമൂഹത്തിലിന്ന്   മദ്യാസക്തി  കൂടിവരികയാണ്. ചെറുപ്പക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും മദ്യത്തിന് അടിമകളാകുന്നു. ഈ സ്ഥിതി വിശേഷത്തെ ശക്തമായിനേരിടുന്നതിന് ഗുരുദേവ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണ്. സന്പൂർണ്ണമദ്യവർജ്ജനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം...

ktm.sndp.union.2013 0

SNDP Union Kottayam Varshikam 2013-14

കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റായി എ.ജി. തങ്കപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍. രാജീവിനെ സെക്രട്ടറിയായും വി.എം. ശശിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി. അനില്‍കുമാര്‍, അഡ്വ. വി.പി. അശോകന്‍, കെ.എന്‍. വിജയകുമാര്‍, റിജേഷ് സി. ബ്രീസ്‌വില്ല എന്നിവരെ ബോര്‍ഡ് മെമ്പര്‍മാരായും ഷൈലജ രവീന്ദ്രന്‍, അഡ്വ.ശിവജി ബാബു, വിദ്യാധരന്‍ നീണ്ടൂര്‍ എന്നിവരെ പഞ്ചായത്തുകമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

0

SNDP Union – Kottayam – New Office Building

എസ് എന്‍ ഡി പി യോഗം കോട്ടയം യുണിയന്‍ ഓഫീസ് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നവംബര്‍ 3 ബുധന്‍ 3 P M നു നടത്തുന്നു.  കോട്ടയം യുണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 75 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ പുതിയ മന്ദിരത്തിനു മഹാകവി  കുമാരന്‍ ആശാന്‍ സ്മാരക മന്ദിരം...