Category: News & Events

anil-tharanilam 0

അനിൽ തറനിലം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബർ

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണ സമിതി ചെയർമാനായി ടി.വി.ചന്ദ്രമോഹൻ തുടരും. ചന്ദ്രമോഹൻ ഉൾപ്പെടെ ആറുപേരെ  നിയമിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ ഭരണ സമിതി അംഗങ്ങളായ എൻ.രാജു, കെ.ശിവശങ്കരൻ, അഡ്വ. ജനാർദ്ദനൻ എന്നിവരെക്കൂടാതെ അനിൽ തറനിലം അടിമാലി, അഡ്വ. സുരേശൻ എന്നിവരെയും  പുതുതായി ഉൾപ്പെടുത്തി. സാമൂതിരി, ക്ഷേത്രം തന്ത്രി,...

0

”ഗുരുദേവ മാഹാത്മ്യം” കഥകളിയ്ക്ക് തീണ്ടൽ

ശ്രീനാരായണഗുരുവിന്റെ കഥ പറയുന്ന ഗുരുദേവമാഹാത്മ്യം  കഥകളി തൃപ്രയാര്‍ ക്ഷേത്രമതില്‍ കെട്ടിനകത്തുതന്നെ നടത്താന്‍ അനുമതി നല്‍കണമെന്ന് തൃശൂരില്‍ ചേര്‍ന്ന അഖില കേരള എഴുത്തച്ഛന്‍ സമാജം അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളും മൂഢവിശ്വാസങ്ങളും മുറുകെപ്പിടിക്കുന്നത് ഹിന്ദുമതത്തിന്റെ നിലനില്‍പ്പിനും ശക്തിക്കും വിഘാതമാണ്. എല്ലാ മതങ്ങളും ശക്തി പ്രാപിക്കുന്നത് നവീകരണത്തിലൂടെയാണ്.   ലോകം അടക്കിവാഴുന്ന യൂറോപ്യന്‍ ക്രൈസ്തവമതം ശക്തി പ്രാപിച്ചത് നവീകരണത്തിലൂടെയാണ്. അത് പാഠമാകണം. 1773-ല്‍ ആണ്   സാമൂതിരിരാജ്യം മൈസൂറിന് പൂര്‍ണ്ണമായും അടിമപ്പെട്ടത്.  സാമൂതിരിയുടെ പിടിപ്പുകേടിന് മുഖ്യകാരണക്കാര്‍ അന്ന് തൃപ്രയാര്‍ ക്ഷേത്രത്തിലെ തന്ത്രിയും പൂജാരിമാരുമായിരുന്നു. ഇത് കൊച്ചികോട്ടയില്‍ സൂക്ഷിച്ചിരുന്ന ഡച്ചുരേഖകളില്‍ കാണാം. കാലഹരണപ്പെട്ട വര്‍ണ്ണവ്യവസ്ഥയും ജാതിവ്യവസ്ഥ പുനരുദ്ധരിക്കാന്‍ ക്ഷേത്രം അധികാരികള്‍ മുതിരരുതെന്നും  കലാമണ്ഡലം ഗണേശന്‍ എഴുതിയ ഗുരുദേവമാഹാത്മ്യം ശിവരാത്രിമാഹാത്മ്യ കൃതികളില്‍ പെടുന്നതാണെന്നും യോഗം പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

0

81-ാം ശിവഗിരി തീർത്ഥാടനത്തിന് വിപുലമായ സ്വാഗതസംഘം

ശിവഗിരി: 81-ാമത് ശിവഗിരി തീർത്ഥാടനം ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്താൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ കൂടിയ ബഹുജനസംഘടനായോഗം തീരുമാനിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി പരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, വർക്കല കഹാർ എം.എൽ.എ, നഗരസഭാ ചെയർമാൻ കെ. സൂര്യപ്രകാശ്, ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ, എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, ഗുരുധർമ്മ പ്രചാരണസഭ വൈസ് പ്രസിഡന്റ് മുടീത്ര ഭാസ്കരപ്പണിക്കർ, പ്രൊഫ. ജി.കെ. ശശിധരൻ, യോഗം ശിവഗിരി യൂണിയൻ കൺവീനർ അജി എസ്.ആർ.എം, ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.

thushar-vellappally-at-meeting 0

ഈഴവ യുവജനതയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് തുഷാർ വെള്ളാപ്പള്ളി

തിരുവിതാംകൂർ  മഹാസമ്മേളനം  വൻവിജയമാക്കുന്നതിന്  വേണ്ടി കേരളത്തിൽ ഉടനീളം  സഞ്ചരിച്ച്  എല്ലാ എസ്  എൻ  ഡി  പി  യുണിയനുകളിലും പ്രചരണ സമ്മേളനങ്ങൾ  സംഘടിപ്പിച്ച്  എസ്  എൻ ഡി  പി  യോഗം  വൈസ്  പ്രസിഡന്റ്‌  ശ്രീ  തുഷാർ  വെള്ളാപ്പള്ളി  ഈഴവ യുവജനതയ്ക്ക്  പുത്തനുണർവ്വ്  നൽകിയിരിക്കുകയാണ് . വിദ്യാഭ്യാസം , തൊഴിൽ , ഭൂമി  ഈ മൂന്നു  മേഖലകളിൽ  ഈഴവ ജനതയ്ക്കുണ്ടായ അപചയം  തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാണ്  ഈ മഹാസംഗമം  ഒരുക്കുന്നത് . യോഗം ഒരു രാഷ്ട്രീയ ശകതിയായി മാറേണ്ടത്തിന്റെ  ആവശ്യകത  യുവജനങ്ങളിൽ  എത്തിക്കുക എന്നതും ഈ മഹാസംഗമതിന്റെ  ലക്ഷ്യമാണ് .  ജനുവരി  31 നു  തിരുവനന്തപുരo  ശംഖുമുഖത്ത്  നടക്കുന്ന  ഈ മഹാസമ്മേളനത്തിൽ 2 ലക്ഷത്തോളം  യുവജനങ്ങൾ

kudroli1 1

കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ രണ്ടു വിധവകൾ അർച്ചകരായി ..

Source : http://news.keralakaumudi.com കുദ്രോളി(മംഗലാപുരം) ​: സാക്ഷാൽ ഗോകർണനാഥന്റെ  മുന്നിൽ ഇന്ദിരയും ലക്ഷ്മിയും പഞ്ചാക്ഷരിയുടെ അകന്പടിയോടെ നിവേദ്യമർപ്പിച്ചപ്പോൾ വഴിമാറിയത് ചരിത്രം.  ശ്രീനാരായണഗുരു പ്രതിഷ്ഠനടത്തിയ കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ രണ്ടു വിധവകൾ അർച്ചകരായി ചുമതലയേറ്റ മുഹൂർത്തം രാജ്യത്തിന് തന്നെ എന്നെന്നും ഓർക്കാവുന്ന നിമിഷങ്ങളിലൊന്നായി. അർച്ചകരായി ചുമതലയേറ്റതോടെ ഇരുവരുടേയും പേരിനൊപ്പം ശാന്തിയെന്ന് നാമകരണം ചെയ്യപ്പെട്ടു.

നവരാത്രി ആഘോഷത്തിന്റെ രണ്ടാംദിനമായ ഇന്നലെ രാവിലെ പത്തരയോടെയാണ് ചരിത്രംരചിച്ച മുഹൂർത്തം പിറന്നത്. മുഖ്യ അർച്ചകനായ ലക്ഷ്മണശാന്തിയോടൊപ്പം മഞ്ഞ പട്ടുചേല ധരിച്ച് മുല്ലപ്പൂക്കളണിഞ്ഞ് എത്തിയ ലക്ഷ്മിശാന്തിയും ഇന്ദിരാശാന്തിയും ക്ഷേത്രഗർഭഗൃഹത്തിന് മുന്നിൽ വലതുഭാഗത്തായുള്ള ശ്രീനാരായണപ്രതിഷ്ഠയുടെ മുന്നിലെത്തി ആരതി ഉഴിഞ്ഞതോടെയാണ് ചടങ്ങിന് തുടക്കമായത്.

0

ആർ ശങ്കര്‍ ആധുനിക ഭാരതത്തിന്റെ ശില്പികളിലോരാൾ – സോണിയ ഗാന്ധി

തിരുവനന്തപുരം: ആധുനിക ഭാരതത്തിന്റെ ശില്പികളിലൊരാളാണ് മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അദ്ദേഹം ആധുനികവത്കരിച്ചെന്നും അവര്‍ പറഞ്ഞു. 
ആര്‍.ശങ്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് സ്ഥാപിച്ച ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അവര്‍. പാളയത്ത് യുദ്ധസ്മാരകത്തിന് സമീപത്ത് സ്ഥാപിച്ച പ്രതിമ, സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് അനാച്ഛാദനം ചെയ്തത്. 
പിന്നാക്കക്കാരുടെ സാമൂഹിക നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ അദ്ദേഹം അവരുടെ ജീവിതത്തില്‍ സ്ഥായിയായ മാറ്റമുണ്ടാക്കി. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പിന്നാക്കക്കാരുടെ പുരോഗമനത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിന്റെ ഫലം കേരളം ഇപ്പോള്‍ അനുഭവിക്കുന്നു. മാനുഷികവിഭവശേഷിയില്‍ കേരളം മുന്‍പന്തിയില്‍ എത്തിയത് ഇത്തരം പരിഷ്‌കാരങ്ങളുടെ ഫലമാണ്. 

0

യൂത്ത് മൂവ്മെന്റ് സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത്

എസ്.എൻ.ഡി.പി യോഗം യൂത്ത്മുവ്മെന്റ് സംസ്ഥാനസമ്മേളനം ജനുവരി 31ന് തിരുവനന്തപുരത്ത് നടക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. രണ്ടു ലക്ഷം യുവാക്കൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി യോഗം കോട്ടയം യൂണിയൻ ഹാളിൽ നടന്ന സംസ്ഥാനതലയൂണിയൻ ഭാരവാഹികളുടെ ഏകദിനശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരരാഷ്ട്രീയത്തിലേക്ക് ശ്രീനാരായണീയസമൂഹം എത്തുന്ന കാലം...

kottayam-sndp-union-gurudeva-samadhi-day 0

86 )o മത് ശ്രീ നാരായണ ഗുരുദേവ സമാധി

86 )o   മത് ശ്രീ നാരായണ ഗുരുദേവ സമാധി ലോകമെമ്പാടുമുള്ള ഗുരുദേവ ഭക്തർ ഭക്ത്യാദര പൂർവ്വം ഉപവാസ പ്രാർഥനകളോടെയും , ശാന്തി  യാത്രകൾ നടത്തിയും ആചരിച്ചു . കോട്ടയം SNDP  യുണിയനിൽ ശാന്തി യാത്രയ്ക്കു ശേഷം നടന്ന വിശ്വശാന്തി സമ്മേളനത്തിൽ പ്രമുഖ ചരിത്രകാരനും , ശാസ്ത്രകാരനും ആയ Dr . N  ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം  നടത്തി. ”  ഗുരുദേവൻ  ലോകത്തിനു  നൽകിയ സംഭാവനകൾ 3  തലങ്ങളിൽ  നിലകൊള്ളുന്നു . ജാതി  ഭേദത്തിനും ,  സാമൂഹിക തിന്മകൾക്കെതിരെയും പോരാടി അദ്ദേഹം സാമൂഹികമായി പരിവർത്തനം നടപ്പിലാക്കി .

0

ഗുരുവിനെയറിയാന്‍ ഫ്രാന്‍സില്‍ നിന്ന് ..

വര്‍ക്കല: ഗുരുവിനെയറിയാന്‍ ഫ്രാന്‍സില്‍ നിന്ന് രണ്ടംഗസംഘം തീര്‍ഥാടകരായി ശിവഗിരിയിലെത്തി. ക്ലോഡിന്‍ വാങ്കസ്റ്ററും (46) സെര്‍ജ്‌മോണൂല്‍ ബോണ്‍ (64) എന്നിവരാണ് പീതാംബരധാരികളായി ശിവഗിരിയില്‍  തീര്‍ഥാടകരായി വന്നെത്തിയത്. പുസ്തകങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും ഗുരുദേവ ദര്‍ശനങ്ങളക്കുറിച്ച് അറിവുനേടിയ ഇവര്‍ ഗുരുവിന്റെ കര്‍മകാണ്ഡം തേടിയുള്ള യാത്രാ മധ്യേയാണ് ശിവഗിരിയില്‍ വന്നെത്തിയത്. ദക്ഷിണ ഫ്രാന്‍സിലെ മോണ്ടിലിയര്‍ എന്ന സ്ഥലത്തുനിന്നെത്തിയവരാണിവര്‍. മഹാസമാധിയിലും ശാരദാ മഠത്തിലും വൈദികമഠത്തിലും പര്‍ണശാലയിലും സന്ദര്‍ശനം നടത്തിയ ഇവര്‍ ഗുരുപൂജയില്‍ പങ്കെടുത്ത് ഊട്ടുപുരയില്‍ നിന്ന് പ്രസാദമായി ലഭിക്കുന്ന ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

0

Sree Padmanabha Temple & Vellappally Natesan

ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ ക്ഷേത്ര സ്വത്തു ക്ഷേത്രത്തിനു തന്നെ കൊടുക്കണം എന്നും , ഹിന്ദുക്കളുടെ സ്വത്ത്‌ ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപെട്ടത് ആണെന്നും ഉള്ള  എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി  ശ്രീ വെള്ളാപ്പള്ളി നടേശന്റെ നിലപാടിനോട് യോജിച്ചും, ഐക്യധാര്‍ട്യം പ്രഖ്യാപിച്ചും ഒരു പാട്...