Category: News & Events

guru-landon 0

Sree Narayana Guru Statue at London

ഗുരുദേവനോടുള്ള ആദരസൂചകമായി ലണ്ടന്‍ മലയാളി അസോസിയേഷന്‍ ഗുരുദേവന്റെ പ്രതിമ ലണ്ടനില്‍ സ്ഥാപിക്കുന്നു. ലണ്ടനിലെ മലയാളി അസോസിയേഷന്‍ ഹാളിലാണ് പ്രതിമ സ്ഥാപിക്കുന്നത്.  കൊല്ലം, അഞ്ചാലുംമൂട് സ്വദേശി ജെ.ഡി.ഗോപനാണ് ഗുരുദേവന്റെ രണ്ടരയടി ഉയരമുള്ള പ്രതിമ രൂപകല്പന ചെയ്തത്. ഫൈബര്‍ ഗ്ലാസ്സില്‍ തീര്‍ത്ത പ്രതിമയ്ക്ക് അഞ്ചര കിലോഗ്രാമാണ് ഭാരം. അഞ്ചുദിവസംകൊണ്ട് നിര്‍മ്മിച്ച പ്രതിമയുടെ...

0

ഒ.ബി.സി. ഹയര്‍സെക്കന്‍ഡറി സ്കോളര്‍ഷിപ്പ്

2011-12 ലെ ഒ.ബി.സി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് വിതരണത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. പ്രതിമാസം 90 രൂപ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപന്റ് ലഭിക്കും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങള്‍ മുഖേനയും, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയുമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്...

mullaperiyar-sndp-yogam 0

മുല്ലപെരിയാര്‍ സമരത്തിന്‌ എസ് എന്‍ ഡി പി യോഗത്തിന്റെ ശക്തമായ പിന്തുണ !!

മുല്ലപ്പെരിയാര്‍ അതിജീവന പോരാട്ടത്തിന് ഉജ്ജ്വല പിന്തുണയേകി എസ്.എന്‍.ഡി.പി. യോഗത്തിന്റെ പടുകൂറ്റന്‍ റാലിയും, പൊതുസമ്മേളനവും. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ,കൊല്ലം ജില്ലകളിലെ പതിനായിരക്കണക്കിന് യോഗം പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി മുല്ലപ്പെരിയാര്‍ സമരഭൂമിയെ അക്ഷരാര്‍ത്ഥില്‍ പീതസാഗരമാക്കി.വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ചപ്പിത്തിലെത്തി ചെറുജാഥകളായി കുമളി സമരപ്പന്തലിനു മുന്നിലെത്തി അഭിവാദ്യമര്‍പ്പിച്ച് കരിന്തിരിയിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. മറ്റ് സംഘടനകള്‍കൂടി ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ ചപ്പാത്ത് സമരപ്പന്തലും പരിസരവും രാവിലെ മുതല്‍ തന്നെ ജനസാന്ദ്രമായിരുന്നു.

0

എസ്.എന്‍.ഡി.പി. യോഗം സഹകരണബാങ്ക് തുടങ്ങും

സര്‍ക്കാരിന്റെ സഹകരണത്തോടെ എസ്.എന്‍.ഡി.പി. യോഗം ബാങ്കുകള്‍ ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കടുത്തുരുത്തി എസ്.എന്‍.ഡി.പി. യൂണിയനിലെ ഓട്ടോറിക്ഷാ വായ്പാ വിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 50 ബാങ്കുകളാണ് ആരംഭിക്കുന്നത്.

0

മുരുകന്‍മല എസ്.എന്‍.ഡി.പി. യോഗത്തിന്

എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വാഗമണ്‍ മുരുകന്‍മലയില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന മുരുകക്ഷേത്രം നിര്‍മ്മിക്കുമെന്ന് മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം, സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു. മുരുകന്‍ മലയിലെ 25 ഏക്കര്‍ സ്ഥലമാണ് യോഗത്തിന് പതിച്ചുനല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. 15 ഏക്കര്‍ മീനച്ചില്‍ യൂണിയനും 10 ഏക്കര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് നല്‍കുക. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള മുരുകന്‍മലയ്ക്കടുത്തുതന്നെയാണ് കുരിശുമലയും തങ്ങള്‍പാറയും. വാഗമണ്‍-വഴിക്കടവ് റോഡില്‍ നിന്നാരംഭിക്കുന്ന മുരുകന്‍മലയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മുകളിലെ ഗുഹാമുഖത്ത് വനദുര്‍ഗ്ഗാദേവീക്ഷേത്രവും ഉണ്ട്. മുരുകന്‍മല എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കണമെന്ന് ദീര്‍ഘനാളായി മീനച്ചില്‍ യൂണിയന്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.

guru-small 0

ചതയദിന ആശംസകള്‍ !!!

“ധര്‍മ്മം സദാ ജയിക്കുന്നു, സത്യംജയിക്കുന്നിങ്ങു സര്‍വ്വദാഅധര്‍മ്മവും ജയിക്കുന്നി-ല്ലസത്യവുമൊരിക്കലും.” — സദാചാരം (ശ്രീ നാരായണ ഗുരു) ധര്‍മ്മം എന്ന സത്യത്തെ കൈവിട്ട നമ്മുടെ സമൂഹത്തിനു ഈ ചതയം നാളില്‍  ഗുരുവിന്റെ ഈ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു . ഈ ലോകത്തില്‍ ഇന്നു നിലനില്‍ക്കാന്‍ ധര്‍മവും, സത്യവും  അല്പം ത്യജിക്കണം ഇന്നു...

0

പിന്നാക്കക്ഷേമവകുപ്പിന് മന്ത്രിമാരുടെ ഉറപ്പ്‌

പിന്നാക്കക്ഷേമവകുപ്പ് രൂപവത്കരിക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെടുമെന്ന് മന്ത്രിമാരായ കെ.എം. മാണി, അടൂര്‍ പ്രകാശ്, ഡോ. എം.കെ. മുനീര്‍ എന്നിവര്‍ എസ്.എന്‍.ഡി.പി. യോഗത്തിന് ഉറപ്പുനല്‍കി. വെള്ളാപ്പള്ളി നടേശന്‍ സപ്തതിസ്മാരക യൂണിയന്‍ ഓഫീസ്മന്ദിരം ശിലാസ്ഥാപനച്ചടങ്ങിലാണ് മന്ത്രിമാര്‍ ഉറപ്പുനല്‍കിയത്.

ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പിന്നാക്കക്ഷേമവകുപ്പ് രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ 81 പിന്നാക്കസമുദായങ്ങള്‍ക്കായി 1588 കോടി രൂപ കഴിഞ്ഞവര്‍ഷം അനുവദിച്ചെങ്കിലും കേരളം ഒരുരൂപപോലും വാങ്ങി ചെലവഴിച്ചില്ല. ഒന്നാം ക്ലാസ്സുമുതല്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായിട്ടും മറ്റും നല്‍കേണ്ട തുകയാണിത്. പിന്നാക്കക്ഷേമ വകുപ്പ് സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ ഈ തുക നഷ്ടപ്പെടില്ലായിരുന്നു. പിന്നാക്കക്ഷേമ വകുപ്പ് രൂപവത്കരിക്കാന്‍ 12 വര്‍ഷംമുമ്പ് കമ്മീഷനെവച്ച് റിപ്പോര്‍ട്ട് സ്വീകരിച്ചെങ്കിലും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വീണ്ടുംവീണ്ടും കമ്മീഷനെവെച്ച് കബളിപ്പിക്കുകയാണ്. ഒരു കമ്മീഷനെയും വയ്ക്കാതെയാണ് മുന്നാക്കക്ഷേമവകുപ്പ് കാലവിളംബമില്ലാതെ പ്രഖ്യാപിച്ചത്. എസ്.എന്‍.ഡി.പി. മുന്നാക്കക്ഷേമവകുപ്പിനെതിരല്ല. അതേ താത്പര്യം പിന്നാക്കക്ഷേമ വകുപ്പിനോടും ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

0

പിന്നോക്ക വികസന വകുപ്പ്

ഇനി അഭിമാനിക്കാം – ഒരു സമരവിജയം കൂടി എസ് എന്‍ ഡി പി യോഗത്തിന്റെ ചരിത്ര താളുകളില്‍ !! പിന്നോക്ക വികസന വകുപ്പ് രൂപികരിക്കാന്‍ മന്ത്രി സഭ യോഗം തത്വത്തില്‍ അംഗീകരിച്ചു . ഡയറക്ടര്‍റേറ്റ്   രൂപികരിക്കാന്‍ വിശദമായ റിപ്പോര്‍ട്ട്‌  തയാറാക്കി സമയബന്ധിതമായി സമര്‍പ്പിക്കാന്‍ പട്ടികജാതി വികസന വകുപ്പ് ...

0

Court order against Vellappally Natesan

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരുന്നതില്‍ നിന്ന് നവംബര്‍ 28 വരെ തടഞ്ഞുകൊണ്ട് ചെന്നൈ സിറ്റി സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചെന്നൈ സ്വദേശിയും ശ്രീനാരായണ ധര്‍മവേദി ചെന്നൈ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ കെ. കരുണാകരന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ചെന്നൈ സിറ്റി സിവില്‍ കോടതി ജഡ്ജി പുരുഷോത്തമനാണ് ഈ വിധി നല്‍കിയത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനു മുമ്പായി യോഗത്തിന്റെ ഓരോ ശാഖയിലും കരട് വോട്ടര്‍ പട്ടികയും പിന്നീട് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും എന്നാല്‍ യോഗത്തിന്റെ ചെന്നൈ ശാഖകളില്‍ ഇതൊന്നുംതന്നെ നടന്നിട്ടില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഓരോ ശാഖയില്‍ നിന്നുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയും നടന്നിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതായും അതുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരുന്നത് നവംബര്‍ 28 വരെ തടയുകയാണെന്നും കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദത്തിനായി നവംബര്‍ 28-ന് പരിഗണിക്കും. 

k_k_rahulan 0

Dr. K K Rahulan Passes away

എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ്‌ ഡോ. കെ.കെ.രാഹുലന്‍ അന്തരിച്ചു. മകന്‍ ഡോ. സുനില്‍ രാഹുലന്റെ കോഴിക്കോട്ടെ ജയന്തിനഗര്‍ കോളനിയിലെ വസതിയില്‍ തിങ്കളാഴ്ച വൈകുന്നേരം 5.45നായിരുന്നു അന്ത്യം.  കാന്‍സര്‍ രോഗത്താല്‍ ഏറെനാള്‍ ചികിത്സയില്‍ ആയിരുന്നു. 1992 -1996 കാലയളവില്‍ ആയിരുന്നു യോഗം പ്രസിഡന്റ്‌. Dr. K.K. Rahulan, former president of...