Category: SNDP Yogam

SNDP Yogam

k_sukumaran_b_a 0

K Sukumaran | കെ. സുകുമാരന്‍

പത്രാധിപര്‍  കെ സുകുമാരന്‍ B.A

പ്രസിഡന്റ്‌, എസ് എന്‍ ഡി പി യോഗം- 1953 -1954 

1903 ജനുവരി 8 നു മയ്യനാട്ടെ പ്രസിദ്ധമായ പാട്ടത്തില്‍ തറവാട്ടില്‍ സി. വി. കുഞ്ഞുരാമന്റെയും , കൊച്ചിക്കാവിന്റെയും മകനായി   ജനിച്ചു.  പഠനശേഷം പോലീസ് വകുപ്പില്‍  ക്ലര്‍ക്കായി ജോലി നോക്കി, സബ് ഇന്‍സ്പെക്ടര്‍  തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്ന അദ്ധേഹത്തെ യോഗ്യതയും, അര്‍ഹതയും ഉണ്ടായിരുന്നിട്ടും പരിഗണിക്കാതതിനെ തുടര്‍ന്ന്  രാജി വച്ചു . പിതാവായ സി വി കുഞ്ഞുരാമന്‍ തുടങ്ങിവച്ച കേരള കൌമുദി പത്രം അക്കാലത്തു പ്രസിദ്ധീകരണം മുടങ്ങി നില്‍ക്കുകയായിരുന്നു , അതിന്റെ സാരഥ്യം ഏറ്റെടുത്തു കേരള കൌമുദിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്തത് കെ. സുകുമാരന്‍ ആയിരുന്നു .അതുകൊണ്ട് തന്നെ ഇന്നു  “പത്രാധിപര്‍ ”  എന്ന് പറഞ്ഞാല്‍ അത് ‘പത്രാധിപര്‍ കെ സുകുമാരന്‍ ‘  ആണ്.  കേരള കൌമുദിയെ പടവാളാക്കി സാമൂഹ്യ സമത്വത്തിനും , ഈഴവ ജനതയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി  പടപൊരുതി. 

0

ഗുരുവും , എസ് എന്‍ ഡി പി യോഗവും

ഗുരുവിനു എസ്. എന്‍. ഡി. പി യോഗത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടക്കാലത്തുണ്ടായ അസ്വാരസ്യം ഒരു കത്തിലൂടെ പ്രകടിപ്പിക്കുന്നു. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കിലും, യോഗം നേതാക്കളില്‍ പലരും അവസരോചിതമായി ഉയര്‍ന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തില്‍ ക്രമേണ ശൈഥില്യം വരികയായി....

0

എസ്. എൻ. ഡി. പി യോഗം നേതൃത്വം

ജനറൽ സെക്രട്ടറി – വെള്ളാപ്പള്ളി നടേശൻ‌ പ്രസിഡന്റ് – ഡോ. എം എൻ സോമൻ വൈസ് പ്രസിഡന്റ് – തുഷാർ വെള്ളാപ്പള്ളി ദേവസ്വം സെക്രട്ടറി – അരയക്കണ്ടി സന്തോഷ് കൗണ്‍സിൽ അംഗങ്ങൾ : 1. എസ് . രഞ്ജിത് – തിരുവനന്തപുരം 2. പി. സുന്ദരൻ – കൊട്ടാരക്കര 3....

1

അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറി

തുടർച്ചയായി അഞ്ചാം തവണയും യോഗം ജനറൽ സെക്രട്ടറിയായി വൻ ഭൂരിപക്ഷത്തിൽ വെള്ളാപ്പള്ളി നടേശനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന് 8946 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ 95% വോട്ട് നേടി വെള്ളാപ്പള്ളി നടേശൻ‌ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഡോ. എം എൻ സോമൻ 8892 വോട്ടുനേടിയാണ്...

0

കുമാര കോടി

യോഗത്തിൻ്റെ ആത്മാവ് ഗുരുദേവനായിരുന്നെങ്കിലും അതു വരെ പ്രവർത്തിച്ച ശരീരം ആശാനായിരു ന്നല്ലോ. 1924 ജനുവരി 17 (1099) മകരം 3 ന് കോട്ടയം നാഗമ്പടത്തു നടക്കുന്ന വാർഷിക യോഗത്തിൽ ആശാനാണ് അദ്ധ്യക്ഷൻ. അതിൽ പങ്കെടുക്കുന്നതിന് 16-ാം തീയതി രാവിലെ തോന്നയ്ക്കൽ നിന്നും പുറപ്പെട്ട് ശിവഗിരിയിലെത്തി ഗുരുദേവനെക്കണ്ട് അനുവാദം വാങ്ങുകയായിരുന്നുദ്ദേശം....

photo 0

ശംഖുംമുഖത്ത് ചരിത്രം കുറിച്ചവർക്ക് നന്ദി: തുഷാർ വെള്ളാപ്പള്ളി

ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് പ്രസിദ്ധമായ ശംഖുംമുഖം കടപ്പുറം. അവിടെ കഴിഞ്ഞ ജനുവരി 31ന് എസ്.എൻ.ഡി.പി യോഗം പുതിയൊരു ചരിത്രം കൂടി കുറിച്ചു. ദക്ഷിണ കേരളം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ സമ്മേളനമായി അന്നത്തെ തിരുവിതാംകൂർ ഈഴവമഹാസംഗമം. രാഷ്ട്രീയജന്മിമാർക്കുള്ള മുന്നറിയിപ്പുമായി കേരളത്തിലെമ്പാടുനിന്നും ജനലക്ഷങ്ങൾ തലസ്ഥാനനഗരിയിലേക്ക് ഒഴുകിയെത്തി. കേരളത്തിലെ മൂന്നിലൊന്ന് വരുന്ന ജനസമൂഹത്തിന്റെ സങ്കടങ്ങളും പ്രതിഷേധങ്ങളും ആശങ്കകളും അറബിക്കടലിലെ തിരകൾക്കൊപ്പം അന്നവിടെ അലയടിച്ചു.  ഭൂമിയും ജോലിയും സമ്പത്തും രാഷ്ട്രീയാധികാരങ്ങളും അന്യമാകുന്ന ഒരു സമൂഹം രാഷ്ട്രീയത്തിലെ നിറഭേദങ്ങൾ മറന്ന് ഒന്നുചേർന്നതിന് പിന്നിൽ ചില തിരിച്ചറിവുകളുടെ കരുത്തുമുണ്ട്.
സാമൂഹ്യനീതിയുടെ രാഷ്ട്രീയമാണ് എസ്.എൻ.ഡി.പി യോഗം ശംഖുംമുഖത്ത് പ്രഖ്യാപിച്ചത്. അതു തന്നെയാണ് ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവച്ച രാഷ്ട്രീയവും. സംഘടിത ന്യൂനപക്ഷങ്ങൾ എല്ലാ സീമകളും ലംഘിച്ച് കേരളത്തിന്റെ സ്വത്തും അധികാരവും കൈയടക്കുന്നതിന്റെയും പിന്നാക്കവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് അകറ്റപ്പെടുന്നതിന്റെയും പ്രതിഷേധമായിരുന്നു ശംഖുംമുഖത്ത് കണ്ടത്. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അത് മനസിലാക്കിക്കൊടുക്കുന്നതിൽ സംഗമം വിജയിച്ചു. അവകാശനിഷേധങ്ങൾ ഇനിയും പൊറുക്കില്ലെന്ന സമുദായത്തിന്റെ മുന്നറിയിപ്പ് അധികാരകേന്ദ്രങ്ങൾ ഇനിയും അവഗണിച്ചാൽ അതിന് തിരിച്ചടിയുണ്ടാകുമെന്ന ബോധ്യപ്പെടുത്തലുമായിരുന്നു തിരുവിതാംകൂർ ഈഴവമഹാസംഗമം.

0

എസ്.എൻ.ഡി.പി. യോഗം

ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ് എസ്.എൻ.ഡി.പി. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു.

ആരംഭം
========
സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭണം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരായണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു.

R.Sankar 0

R ശങ്കറിന്റെ – 41 )൦ ചരമ വാർഷികം

ആര്‍. ശങ്കര്‍ കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍ എന്ന ഗ്രാമത്തില്‍ കുഴിക്കല്‍ ഇടവകയില്‍ താഴത്തുമുറിയില്‍ വിളയില്‍ വീട്ടില്‍ 1909-ലാണ്‌ ആര്‍. ശങ്കറിന്റെ ജനനം. സാമ്പത്തിക പരാധീനതയിലും ശങ്കര്‍ ഉന്നത വിദ്യാഭ്യാസം നേടി. പത്തുവര്‍ഷത്തോളം അധ്യാപകനായും പിന്നീട്‌ അഭിഭാഷകനായും തുടര്‍ന്ന്‌ സജീവ രാഷ്‌ട്രീയത്തിലേക്കും പ്രവേശിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതവിജയം വ്യക്തിനേട്ടം മാത്രമായിരുന്നില്ല. മറിച്ച്‌ അദ്ദേഹം ജനിച്ച സമൂഹത്തിന്റെയും നേട്ടമായിരുന്നു. ഗുരുദേവന്റെ ഉപദേശങ്ങള്‍ ശിരസാവഹിച്ച അദ്ദേഹം വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി രണ്ടു മഹാദൗത്യങ്ങളില്‍ ഏര്‍പ്പെട്ടു. പിടിയരി സംഭരണവും കെട്ടുതെങ്ങു പ്രസ്ഥാനവും. രണ്ടും വന്‍ വിജയമായിത്തീര്‍ന്നതിനുപിന്നില്‍ ഗുരുവിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം വിശ്വസിച്ചു. കേരളത്തിലെ എല്ലാ എസ്‌.എന്‍.ഡി.പി.ശാഖകളില്‍നിന്നും ഒറ്റദിവസംകൊണ്ട്‌ 1 ലക്ഷംരൂപ പിരിക്കാന്‍ ലക്ഷ്യമിട്ടു നടപ്പിലാക്കിയ ഉത്‌പന്നപ്പിരിവും പരിപൂര്‍ണ്ണവിജയമായിരുന്നു.

രാഷ്‌ട്രീയരംഗത്ത്‌ ചുവടുറപ്പിച്ചശേഷം 1944-ല്‍ എസ്‌.എന്‍.ഡി.പി.യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായത്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചിട്ടാണ്‌. അദ്ദേഹത്തിന്റെ ആദ്യചുവടുവയ്‌പ്പ്‌ കൂടുതല്‍ ശാഖകളും യൂണിയനുകളും ഉണ്ടാക്കുന്നതിലായിരുന്നു. ശാഖകള്‍ക്കും യൂണിയനുകള്‍ക്കും സ്വന്തമായി മന്ദിരം ഉണ്ടാക്കുവാനും അദ്ദേഹംനേതൃത്വം നല്‍കി. 10 വര്‍ഷത്തിനുള്ളില്‍ 9 യൂണിയനുകളും 448 ശാഖകള്‍ക്കും പുതിയതായി മന്ദിരങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു.

dr-palpu-house 0

Birth Home of Dr. Palpu

Author: Sajeev Krishnan- നൂറ്റി അൻപത് വർഷംമുമ്പ് ഡോ. പല്പു ജനിച്ച വീടാണിത്. തിരുവനന്തപുരത്ത് പേട്ടയിൽ തച്ചക്കുടി ലെയ്നിൽ വന്നാൽ ഈ വീട് കാണാം. നാലുവർഷം മുമ്പാണ് ഞാൻ ഈ വീട് ആദ്യമായി കാണുന്നത്. അതൊരു നിമിത്തമെന്നോ നിയോഗമെന്നോ വിളിക്കേണ്ട സംഭവം. പേട്ടയിലെ പുരാതനമായ വീട് വില്പനയ്ക്ക് എന്ന ഒരു ക്ളാസിഫൈഡ് പരസ്യം പത്രത്തിൽക്കണ്ട് ഒരു കൗതുകത്തിന് വിളിച്ചു നോക്കിയതാണ്. വീടിനെക്കുറിച്ച് പത്രക്കാരന്റെ സ്വാഭാവികതയോടെ തിരിച്ചുമറിച്ചും ചോദിച്ചപ്പോഴാണ് അത് പല്പുവിന്റെ വീടാണെന്നറിഞ്ഞത്. വീടിനും നാലുസെന്റ് സ്ഥലത്തിനുമായി പതിനെട്ടു ലക്ഷം രൂപയാണ് വിലപറയുന്നത്. ഞാൻ വന്ന് കാണുംവരെ ആ വീടിന് ആരോടും എഗ്രിമെന്റ് വയ്ക്കരുത് എന്നു ശാംകെട്ടിയിട്ട് ഞാൻ വാഹനവുമെടുത്ത് നേരെ അവി‌ടെയെത്തി. ഒരു ഗണപതി ക്ഷേത്രം ഉണ്ട് വീടിന്റെ കന്നി മൂലയ്ക്ക്.

dr.palpu 0

Dr. Palpu – The Legend

dr.palpuAuthor : Sri. Radhakrishna Panicker

ഡോക്ടർ . പത്മനാഭൻ പല്പു — നാൾ വഴികളിലൂടെ
പേര് : ഭഗവതി പത്മനാഭൻ (പ്രമാണങ്ങളിൽ)
വിളി പേര് : കുട്ടിയപ്പി
ജന്മ സ്ഥലം : പേട്ട , തിരുവന്തപുരം
ജന്മ വീട് : നെടുങ്ങോട്ട്
ജന്മ ദിനം : 1039 തുലാം 18 (1863 നവംബർ 2), തിങ്കളാഴ്ച
ജന്മ നക്ഷത്രം : പുണർതം
അമ്മ : മാത പെരുമാൾ (പപ്പമ്മ), നെടുങ്ങോട്ട് വീട്
അച്ഛൻ : മാതികുട്ടി ഭഗവതി (പപ്പു ), തച്ചക്കുടി വീട്
സഹോദരങ്ങൾ : P. Velayudhan, P. Parameshwaran,