Category: About Guru

0

മഹാസമാധി ദിനത്തിലെ ദിവ്യപ്രഭ

മഹാസമാധിയുടെ അടുത്ത ദിവസം  കന്നി 6 – ന് ഉണ്ടായ ഒരനുഭവം ഗുരുദേവന്റെ വത്സലശിഷ്യൻ തിനവിള കുഞ്ഞുരാമൻ വൈദ്യരുടെ മകൾ ശ്രീമതി ഭാരതിക്കുട്ടിയമ്മ ഇപ്രകാരം എഴുതുന്നു:           “കൊല്ലം എച്ച് ആന്റ് കമ്പനിയിലെ തൊഴിലാളികൾ രാവിലെ കമ്പനിയിൽ ജോലിക്കെത്തി.( ഗുരു സമാധിയായതിന്റെ അടുത്ത ദിവസം). ഗുരുദേവന്റെ സമാധി പ്രമാണിച്ച്...

0

തൃപ്പാദങ്ങളുടെ പളനി സന്ദർശനം

തൃപ്പാദങ്ങൾക്ക് തമിഴ്നാട്ടിൽ പരിചയമില്ലാത്ത ഏതെങ്കിലും പ്രദേശങ്ങളോ ഗുരു സന്ദർശിക്കാത്ത ദേവാലയങ്ങളോ ഉണ്ടെന്നു തോന്നുന്നില്ല. അത്ര പരിചിതമായിരുന്നു  ഗുരുവിന് തമിഴ്നാട്. സ്വാമിയുടെ സഞ്ചാര വിവരങ്ങൾ ശ്രദ്ധാപൂർവ്വം പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രമാണ് ‘മിതവാദി’ സ്വാമിയെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങൾ ഒന്നുപോലും ചോർന്നു പോകരുതെന്ന് അതിന്റെ പത്രാധിപർ സി. കൃഷ്ണന് നിർബന്ധം തന്നെയുണ്ടായിരുന്നു. സ്വാമിയുടെ...

0

മഹാസമാധി ദിനത്തിലെ ദിവ്യപ്രഭ

മഹാസമാധിയുടെ അടുത്ത ദിവസം കന്നി 6 – ന് ഉണ്ടായ ഒരനുഭവം ഗുരുദേവന്റെ വത്സലശിഷ്യൻ തിനവിള കുഞ്ഞുരാമൻ വൈദ്യരുടെ മകൾ ശ്രീമതി ഭാരതിക്കുട്ടിയമ്മ ഇപ്രകാരം എഴുതുന്നു: “കൊല്ലം എച്ച് ആന്റ് കമ്പനിയിലെ തൊഴിലാളികൾ രാവിലെ കമ്പനിയിൽ ജോലിക്കെത്തി.( ഗുരു സമാധിയായതിന്റെ അടുത്ത ദിവസം). ഗുരുദേവന്റെ സമാധി പ്രമാണിച്ച് അന്നേദിവസം...

0

ഗുരുദേവന്റെ ജനനം, ബാല്യം

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം...

0

ഗുരുദേവൻ്റെ വിൽപത്രം

ഗുരുദേവൻ്റെ വിൽപത്രം.. 11Ol – മാണ്ട് മേടമാസം 20-ാം തീയതി (04-05-1926) വർക്കല പകുതിയിൽ വർക്കല പ്രദേശത്തു ശിവഗിരി മഠത്തിൽ വിശ്രമിക്കും ശ്രീ നാരായണ ഗുരു എഴുതി വച്ച വിൽപത്രം നമ്മുടെ വകയും നമ്മുടെ സർവ സ്വാതന്ത്ര്യത്തിൽ ഇരിക്കുന്നതുമായ ക്ഷേത്രങ്ങൾ, സന്ന്യാസി മഠങ്ങൾ, വിദ്യാലയങ്ങൾ .വ്യവസായശാലകൾ, മുതലായ ധർമ്മസ്ഥാപനങ്ങളും...

1

Stamps titled Sree Narayana Gurudev

On 21 August 1967, India Post issued a commemorative postage stamp of denomination 15 nP in his honour.  Another commemorative stamp titled Sree Narayana Gurudev, was issued by Sri Lanka Post on 4 September 2009.

0

മഹാസമാധിയിലെ ഗുരുദേവപ്രതിമ

സമാധി മന്ദിരത്തിൻ്റെ ഒന്നാം നില പൂർത്തിയായതോടെ സമാധി  മന്ദിരത്തിൽ സ്ഥാപിക്കേണ്ടുന്ന ഗുരുദേവ പ്രതിമയെക്കുറിച്ചു ആലോചനകൾ നടന്നു. പലതരത്തിലുള്ള  അഭിപ്രായമാണക്കാര്യത്തിൽ ഉണ്ടായിരുന്നത് . ചിലർക്ക് മഹാ സമാധി മന്ദിരത്തിൻ്റെ മധ്യഭംഗത്ത് കറുത്ത ഒരു മാർബിൾ ഫലകം സ്ഥാപിച്ചാൽ മതിയെന്നും, ചിലർക്ക് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ലൈറ്റ് മതിയെന്നും മറ്റുമായിരിന്നു  അഭിപ്രായങ്ങൾ. ഈ...

0

ദീർഘദൃഷ്ടി

ഒരിക്കൽ ഗുരുദേവൻ കൊല്ലത്തുള്ള ഒരു ബാങ്കിൽ നിന്നും 4000 രൂപ പിൻവലിക്കാൻ വേണ്ടി ഒരു ചെക്കു കൊടുത്തു ഭാർഗ്ഗവാൻ വൈദ്യരെ ഏർപ്പാടാക്കി. വൈദ്യർ ബാങ്കിലെ ജോലികൾ പൂർത്തിയാക്കി കൊല്ലം തീവണ്ടി ആപ്പീസിൽ എത്തിയപ്പോഴേയ്ക്കും വർക്കലക്കുള്ള വണ്ടി പോയിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി ഫ്ലാറ്റ്ഫോറത്തിൽ കഴിച്ചുകൂട്ടാൻ അദ്ദേഹം നിര്ബന്ധിതനായി. തീ വണ്ടിക്കുള്ള യാത്രാ പണം പ്രത്യേകമായി മാറ്റി വയ്ക്കുകയും ബാങ്കിൽ നിന്നും പിൻവലിച്ച തുക ഭദ്രമായി പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്തു .‌.ഫ്ലാറ്റ്ഫോറത്തിൽ ഉറങ്ങിക്കിടന്നിരുന്ന എല്ലാ യാത്രക്കാരെയും അന്ന് അർദ്ധരാത്രിയിൽ പോലീസ് പരിശോധിച്ചു. വൈദ്യരുടെ പക്കൽ ഇത്രയും വലിയ തുക കണ്ടപ്പോൾ കള്ളനായിരിക്കും എന്ന് കരുതി ഭാർഗ്ഗവൻ വൈദ്യരെ പോലീസ് ലോക്കപ്പിൽ അടച്ചു. യാഥാസ്ഥിതികത പറഞ്ഞിട്ടും പോലീസ് വൈദ്യരെ വിട്ടില്ല. അടുത്ത ദിവസം രാവിലെ ഒരു പാറാവുകാരൻ വൈദ്യരെ സമീപിച്ചിട്ടു പറഞ്ഞു പുറത്തു ശ്രീ നാരായണ ഗുരുദേവൻ കാറിൽ പ്രതീക്ഷിച്ചിരിക്കുന്നു. ഗുരുദേവനിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ പോലീസ് വൈദ്യരെ ലോക്കപ്പിൽ നിന്നും മാറ്റുകയും , ഗുരുദേവൻ തന്റെ കാറിൽ വര്ക്കലയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. അക്കാലത്ത് വൈദ്യരെ പോലീസ് പിടിച്ച വിവരം ഗുരുവിനെ അറിയിക്കാൻ വണ്ടിയോ, മറ്റു ബന്ധപ്പെടാനുള്ള വഴിയോ ഉണ്ടായിരുന്നില്ല. ഇതൊരു അതിശയമാണ്., എങ്ങനെ ഗുരുദേവൻ, വൈദ്യർ പോലീസ് ലോക്കപ്പിൽ ആണെന്ന് അറിഞ്ഞു. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, തന്റെ ചുറ്റും മാത്രമല്ല ദൂരെ നടക്കുന്ന കാര്യങ്ങൾ പോലും അറിയാനുള്ള ജ്ഞാനം, ദീർഘദൃഷ്ടി ഉൾകണ്ണുകൊണ്ടു കാണാൻ ഗുരുവിനു സാധിച്ചു എന്നല്ലേ മനസിലാക്കേണ്ടത്. ഇങ്ങനെ ഒരു സംഭവം നടന്നതായി പറയപ്പെടുന്നു.
0

Sree Narayana Guru- The Almighty

ശ്രീ വിളയത്തു കൃഷ്ണനാശാനു മണ്ണൂർ പപ്പു എന്ന ഒരു സ്നേഹിതൻ ക്ഷയരോഗ പിടിപെട്ടു അവശനായിരുന്നു. അയാൾ ഒരു പാവപ്പെട്ട മനുഷ്യനായിരുന്നു. 1899 ൽ ശിവഗിരി സന്ദർശിക്കുകയും, ഗുരുദേവനെ കണ്ടു 1500 രൂപ ,തന്റെ രോഗം മാറും എന്ന പ്രത്യാശയാൽ ഗുരുവിനു സംഭാവന നല്കുകയും ചെയ്തു. യഥാർത്തത്തിൽ തന്റെ സാമ്പത്തിക...

0

മഹാസമാധി

സമാധിയുടെ എല്ലാ വിവരങ്ങളും അടുത്തുനിന്നു കണ്ട ഗുരുപ്രസാദ് സ്വാമികള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു –
മഹാസമാധിയടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലൊക്കെ പരന്നതോടുകൂടി ജനങ്ങള് വ്യസനാക്രാന്തന്മാരായി പരിഭ്രമിച്ചു കൂട്ടം കൂട്ടമായി വന്നുചേ൪ന്നും യോഗം കൂടിയും പ്രത്യേകമായും കമ്പിവഴിയായും സഹതാപം ഇവിടെ അറിയിച്ചും പത്രപംക്തികളില് രേഖപ്പെടുത്തിയും പള്ളികൂടങ്ങളിലും കൈതൊഴില് ശാലകളിലും കച്ചവടസ്ഥലങ്ങളിലും അവധി അനുവദിച്ചും ക്ഷേത്രങ്ങളില് വിശേഷാല് ആരാധന നടത്തി നിത്യശാന്തിക്കായി പ്രാ൪ത്ഥിച്ചും ആ മഹാതാപത്തില് പങ്കുകൊണ്ടതോ൪ത്താല് ശ്രീനാരായണഗുരുദേവനെ ജനങ്ങള് വിശ്വസിച്ചാരാധിക്കുന്നുണ്ടെന്നു ഗ്രഹിക്കാം. ഗുരുദേവ തങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ട് ആറേഴു മാസമായെങ്കിലും ദേഹം ക്ഷീണിച്ചതല്ലാതെ, ദിവ്യ തേജസ്സ് പ്രസരിച്ചുകൊണ്ടിരുന്ന മുഖകാന്തിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. യോഗമാഹാത്മ്യും തെലിഞ്ഞു കാണാവുന്ന നേത്രപ്രഭയും നോട്ടവും ഏതു ധീരചിത്തനേയും വശത്താക്കത്തക്കനിലയില് തന്നെ പ്രശോഭിച്ചിരുന്നു.