Category: Sree Narayana Guru

1

Stamps titled Sree Narayana Gurudev

On 21 August 1967, India Post issued a commemorative postage stamp of denomination 15 nP in his honour.  Another commemorative stamp titled Sree Narayana Gurudev, was issued by Sri Lanka Post on 4 September 2009.

0

മഹാസമാധിയിലെ ഗുരുദേവപ്രതിമ

സമാധി മന്ദിരത്തിൻ്റെ ഒന്നാം നില പൂർത്തിയായതോടെ സമാധി  മന്ദിരത്തിൽ സ്ഥാപിക്കേണ്ടുന്ന ഗുരുദേവ പ്രതിമയെക്കുറിച്ചു ആലോചനകൾ നടന്നു. പലതരത്തിലുള്ള  അഭിപ്രായമാണക്കാര്യത്തിൽ ഉണ്ടായിരുന്നത് . ചിലർക്ക് മഹാ സമാധി മന്ദിരത്തിൻ്റെ മധ്യഭംഗത്ത് കറുത്ത ഒരു മാർബിൾ ഫലകം സ്ഥാപിച്ചാൽ മതിയെന്നും, ചിലർക്ക് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ലൈറ്റ് മതിയെന്നും മറ്റുമായിരിന്നു  അഭിപ്രായങ്ങൾ. ഈ...

0

ദീർഘദൃഷ്ടി

ഒരിക്കൽ ഗുരുദേവൻ കൊല്ലത്തുള്ള ഒരു ബാങ്കിൽ നിന്നും 4000 രൂപ പിൻവലിക്കാൻ വേണ്ടി ഒരു ചെക്കു കൊടുത്തു ഭാർഗ്ഗവാൻ വൈദ്യരെ ഏർപ്പാടാക്കി. വൈദ്യർ ബാങ്കിലെ ജോലികൾ പൂർത്തിയാക്കി കൊല്ലം തീവണ്ടി ആപ്പീസിൽ എത്തിയപ്പോഴേയ്ക്കും വർക്കലക്കുള്ള വണ്ടി പോയിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി ഫ്ലാറ്റ്ഫോറത്തിൽ കഴിച്ചുകൂട്ടാൻ അദ്ദേഹം നിര്ബന്ധിതനായി. തീ വണ്ടിക്കുള്ള യാത്രാ പണം പ്രത്യേകമായി മാറ്റി വയ്ക്കുകയും ബാങ്കിൽ നിന്നും പിൻവലിച്ച തുക ഭദ്രമായി പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്തു .‌.ഫ്ലാറ്റ്ഫോറത്തിൽ ഉറങ്ങിക്കിടന്നിരുന്ന എല്ലാ യാത്രക്കാരെയും അന്ന് അർദ്ധരാത്രിയിൽ പോലീസ് പരിശോധിച്ചു. വൈദ്യരുടെ പക്കൽ ഇത്രയും വലിയ തുക കണ്ടപ്പോൾ കള്ളനായിരിക്കും എന്ന് കരുതി ഭാർഗ്ഗവൻ വൈദ്യരെ പോലീസ് ലോക്കപ്പിൽ അടച്ചു. യാഥാസ്ഥിതികത പറഞ്ഞിട്ടും പോലീസ് വൈദ്യരെ വിട്ടില്ല. അടുത്ത ദിവസം രാവിലെ ഒരു പാറാവുകാരൻ വൈദ്യരെ സമീപിച്ചിട്ടു പറഞ്ഞു പുറത്തു ശ്രീ നാരായണ ഗുരുദേവൻ കാറിൽ പ്രതീക്ഷിച്ചിരിക്കുന്നു. ഗുരുദേവനിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ പോലീസ് വൈദ്യരെ ലോക്കപ്പിൽ നിന്നും മാറ്റുകയും , ഗുരുദേവൻ തന്റെ കാറിൽ വര്ക്കലയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. അക്കാലത്ത് വൈദ്യരെ പോലീസ് പിടിച്ച വിവരം ഗുരുവിനെ അറിയിക്കാൻ വണ്ടിയോ, മറ്റു ബന്ധപ്പെടാനുള്ള വഴിയോ ഉണ്ടായിരുന്നില്ല. ഇതൊരു അതിശയമാണ്., എങ്ങനെ ഗുരുദേവൻ, വൈദ്യർ പോലീസ് ലോക്കപ്പിൽ ആണെന്ന് അറിഞ്ഞു. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, തന്റെ ചുറ്റും മാത്രമല്ല ദൂരെ നടക്കുന്ന കാര്യങ്ങൾ പോലും അറിയാനുള്ള ജ്ഞാനം, ദീർഘദൃഷ്ടി ഉൾകണ്ണുകൊണ്ടു കാണാൻ ഗുരുവിനു സാധിച്ചു എന്നല്ലേ മനസിലാക്കേണ്ടത്. ഇങ്ങനെ ഒരു സംഭവം നടന്നതായി പറയപ്പെടുന്നു.
0

Sree Narayana Guru- The Almighty

ശ്രീ വിളയത്തു കൃഷ്ണനാശാനു മണ്ണൂർ പപ്പു എന്ന ഒരു സ്നേഹിതൻ ക്ഷയരോഗ പിടിപെട്ടു അവശനായിരുന്നു. അയാൾ ഒരു പാവപ്പെട്ട മനുഷ്യനായിരുന്നു. 1899 ൽ ശിവഗിരി സന്ദർശിക്കുകയും, ഗുരുദേവനെ കണ്ടു 1500 രൂപ ,തന്റെ രോഗം മാറും എന്ന പ്രത്യാശയാൽ ഗുരുവിനു സംഭാവന നല്കുകയും ചെയ്തു. യഥാർത്തത്തിൽ തന്റെ സാമ്പത്തിക...

0

ഒരു മുസല്മാ൯ ഭക്ത൯

ഒരു മുസല്മാ൯ ഭക്ത൯ ഗുരുദേവനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഏതാണ്ട് കാര്യമായും ഏതാണ്ട് നേരംപോക്കായും ചോദിച്ചു – ഭക്ത൯ – സ്വാമി, എനിക്കൊരു സംശയം ചോദിപ്പാനുണ്ട്. ഗുരുദേവ൯ – ചോദിക്കാമല്ലോ. ഭക്ത൯ – ജനങ്ങള്ക്ക് മോക്ഷം കിട്ടുമെന്നല്ലേ ഗ്രന്ഥങ്ങള് പറയുന്നത്? എന്നാല് എന്താണ് ജനസംഖ്യ കുറയാതെ കാനേഷുമാറി കണക്കെടുക്കുമ്പോഴെല്ലാം വ൪ദ്ധിച്ചുകാണുന്നത്? ഗുരുദേവ൯...

0

പുന൪ജന്മം

തലശ്ശേരി ജഗന്നനാഥ ക്ഷേത്രത്തില് സ്വാമികള് വിശ്രമിക്കുന്നു. കെ. വി. ദാമോദരപ്പണിക്ക൪ സ്വാമികളെ കാണാ൯ വന്ന സമയം, രണ്ടു സംന്യാസിവര്യന്മാ൪ വന്നു പടിക്കല് നിന്നു. ഒരു സംശയം ഗുരുവിനെ അറിയിക്കണമെന്ന് അന്തേവാസിയോടാവശ്യപ്പെട്ടു. അന്തേവാസി വിവരം ഗുരുദേവനെ അറിയിച്ചു.
കുറച്ചു നിമിഷങ്ങള്ക്കുശേഷം –
സ്വാമികള് : എന്താണു സംശയം? ആ൪ക്കാണ് ?
അന്തേവാസി – സത്യവ്രതനും ബ്രഹ്മവ്രതനും പുന൪ജന്മം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ്.
(അല്പനേരം കഴിഞ്ഞപ്പോള്)
സ്വാമികള് – ഇപ്പോള് ജന്മമുണ്ടോ എന്നു അവരോടു ചോദിക്കൂ, എന്തു പറയുന്നു ?

0

മഹാസമാധി

സമാധിയുടെ എല്ലാ വിവരങ്ങളും അടുത്തുനിന്നു കണ്ട ഗുരുപ്രസാദ് സ്വാമികള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു –
മഹാസമാധിയടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലൊക്കെ പരന്നതോടുകൂടി ജനങ്ങള് വ്യസനാക്രാന്തന്മാരായി പരിഭ്രമിച്ചു കൂട്ടം കൂട്ടമായി വന്നുചേ൪ന്നും യോഗം കൂടിയും പ്രത്യേകമായും കമ്പിവഴിയായും സഹതാപം ഇവിടെ അറിയിച്ചും പത്രപംക്തികളില് രേഖപ്പെടുത്തിയും പള്ളികൂടങ്ങളിലും കൈതൊഴില് ശാലകളിലും കച്ചവടസ്ഥലങ്ങളിലും അവധി അനുവദിച്ചും ക്ഷേത്രങ്ങളില് വിശേഷാല് ആരാധന നടത്തി നിത്യശാന്തിക്കായി പ്രാ൪ത്ഥിച്ചും ആ മഹാതാപത്തില് പങ്കുകൊണ്ടതോ൪ത്താല് ശ്രീനാരായണഗുരുദേവനെ ജനങ്ങള് വിശ്വസിച്ചാരാധിക്കുന്നുണ്ടെന്നു ഗ്രഹിക്കാം. ഗുരുദേവ തങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ട് ആറേഴു മാസമായെങ്കിലും ദേഹം ക്ഷീണിച്ചതല്ലാതെ, ദിവ്യ തേജസ്സ് പ്രസരിച്ചുകൊണ്ടിരുന്ന മുഖകാന്തിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. യോഗമാഹാത്മ്യും തെലിഞ്ഞു കാണാവുന്ന നേത്രപ്രഭയും നോട്ടവും ഏതു ധീരചിത്തനേയും വശത്താക്കത്തക്കനിലയില് തന്നെ പ്രശോഭിച്ചിരുന്നു.
0

സംഘടനയുടെ ഉദ്ദേശ്യം സങ്കുചിതമായിരിക്കരുത് – ഗുരു

1102 മേടം 26-ാം തീയതി (1927) പള്ളാത്തുരത്തു വച്ചുകൂടിയ എസ്.എ൯.ഡി.പി. യോഗത്തിന്റെ 24-ാമത്തെ വാ൪ഷിക യോഗത്തില് തൃപ്പാദങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ജാതി, മതം, എന്നീ വലയങ്ങള്ക്കുള്ളില് ഞെരുങ്ങി ജീവിക്കുന്ന സകല മനുഷ്യ൪ക്കും ആശ്വാസം നല്കുന്ന സംഘടനാ സന്ദേശം സ്വാമി യോഗത്തിനു സംഭാവന ചെയ്തിരുന്നു. സംഘടനയുടെ ഉദ്ദേശ്യം സങ്കുചിതമായിരിക്കരുത്. അതായതു ഒരു...

Sree Narayana Guru 0

Guru – ശ്രീ നാരായണ ഗുരു

‘കേരളം ഒരു ഭ്രാന്താലയമാ‌യിരുന്നു , മനുഷ്യരെ മൃഗസമന്മാരായി ആയി കാണുന്ന ഒരു സാമൂഹിക സ്ഥിതി ഇവിടെ ഉണ്ടായിരുന്നു. . ‘- ഗുരുദേവന്റെ കാലഘട്ടത്തെ കുറിച്ച് ആ പ്രഭാഷണം തുടര്‍ന്ന് പോയി. ഒരു പക്ഷെ കേട്ടു കേള്‍വിയിലും പുസ്തകങ്ങളിലും ഉള്ള ഇത്തരം സംഭവങ്ങള്‍ അറബി കഥകളിലെ പോലെയാണ് എന്റെ തലമുറയ്ക്ക് . നമ്മുടെയൊക്കെ പിതാമഹന്മാര്‍ ഇപ്പോള്‍ അവരുടെ കൊച്ചു മക്കള്‍ മനുഷ്യരായി ജീവിക്കുന്നത് കാണുമ്പോള്‍ കാലങ്ങളായി നടത്തിയ പോരാട്ടങ്ങളുടെ വിജയം ആഘോഷിക്കുന്നുണ്ടാവും. സാമൂഹിക സമത്വവും , അവകാശങ്ങളും നമ്മുക്ക് പതിച്ചു കിട്ടിയിട്ട് മുപ്പതോ നാല്‍പ്പതോ കൊല്ലങ്ങളെ ആകുന്നുള്ളൂ എന്ന സത്യം ഉള്‍ക്കൊള്ളുന്നത് ആ കാലഘട്ടത്തിനു ശേഷം എനിക്ക് ജന്മം നല്‍കിയ  ഈശ്വരനോട് നന്ദി പറഞ്ഞു കൊണ്ടാണ് , ഒപ്പം ആ ഇരുണ്ട വഴിയില്‍ വെളിച്ചം വീശി മോചനത്തിലേക്കു നയിച്ച ഈശ്വര അവതാരം ശ്രീ നാരായണ ഗുരുവിനു ഈ തലമുറയുടെയും വരും തലമുറകളുടെയും സാഷ്ടാംഗ പ്രണാമം.


Sree Narayana Guru was born at Chempazhanthi near Thiruvananthapuram, in the year 1856 AD August (1032 of the Malayalam calendar). He was the most revolutionary social reformer Kerala have ever seen. During the age of Sree Narayana, Kerala’s social condition was very bad due to castism. It was a ‘lunatic asylum’ as Swamy Vivekananda said.

0

Books /Publications about Guru

  Sree Narayana Gurudeva Krithikal – Sampoorna Vyakyanam – G Balakrishnan Nair- (Works of Sree Narayana Guru with Complete Interpretations – ten parts compiled in two volumes) published by The State Institute of Languages, Kerala. The Word...