Category: Sree Narayana Guru

0

ഗുരുദേവനില്‍ നിന്നും ഗുരുദേവനിലേക്കുള്ള ദൂരം

ഗുരുദേവനില്‍ നിന്നും ഗുരുദേവനിലേക്കുള്ള  ദൂരം

 
(ശ്രീ നാരായണ ഗുരുദേവന്‍ കേരളത്തിന്റെ സാംസ്കാരിക ചിഹ്നമായി മാറാത്തതിനെ പറ്റി എസ്  ഗോപാലകൃഷ്ണന്‍ , ഹൈദരാബാദ് ശ്രീനാരായണ സൊസൈറ്റിയുടെ സില്‍വര്‍ ജുബിലീ ആഘോഷത്തിന്റെ  ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറില്‍ കൊടുത്ത ലേഖനം )
 
നാഗര്‍കോവിലില്‍നിന്നും ഹൌറ ജംഗ്ഷനിലേക്ക്‌  2001  -ല്‍ ഇന്ത്യന്‍ റെയില്‍വേ ഗുരുദേവ് എക്സ്പ്രസ്സ്‌ എന്ന പേരില്‍ ഒരു പുതിയ തീവണ്ടി സര്‍വിസ് ആരംഭിച്ചപ്പോള്‍ ഒരു വെടിയ്ക്ക് രണ്ടു പക്ഷിയാണ് വീണത്‌ കേരളത്തിലുള്ളവര്‍ ശ്രീനാരായണന്റെ പേരിലും , ബംഗാളിലുള്ളവര്‍ ടാഗോറിന്റെ പേരിലും ബഹുമാനിക്കുന്ന തീവണ്ടി തിരുവനന്തപുരത്തിനും  കൊല്ലത്തിനും ഇടയില്‍ നിര്‍ത്തുന്ന ഒരേയൊരു സ്റ്റേഷന്‍ വര്‍ക്കലയാണ് താനും . എന്നാല്‍ ആ വണ്ടി കാണുമ്പോഷോക്കെ എന്‍റെ മനസ്സിലേക്ക് വരുന്ന ഒരു ചോദ്യം ഗുരുദേവനില്‍ നിന്നും ഗുരുദേവനിലേക്കുള്ള  ദൂരം  യഥാര്‍ത്ഥത്തില്‍ എത്രയാണ് എന്നതാണ് .
 
2010   മെയ്മാസം ഒമ്പതാം തീയതി മുതല്‍ ഒരുകൊല്ലക്കാലം ടാഗോറിന്റെ നൂറ്റിയന്‍പതാം ജന്മവര്‍ഷമാണ് . ലോകമാകമാനമുള്ള ടാഗോര്‍ പ്രണയികള്‍ വിവിധ പരിപാടികളാല്‍ വാര്‍ഷികം ആഘോഷിക്കുവാന്‍ തുടങ്ങി. ഗുരുദേവന്‍ ബംഗാളിന്റെ കൊടിഅടയാളവും രഥവേഗവുമാണ് . ഒരു പക്ഷെ ഏതൊരു ബംഗാളിയും അമ്മേയെന്നു ഉച്ചരിച്ചുകഴിഞ്ഞാല്‍ പിന്നെ ആദ്യം ഉച്ചരിക്കുന്നത് നാവ് വളയാത്ത ‘ രൊബിന്ദ്രനാഥ ഠാക്കൂര്‍ ‘ എന്ന വാക്കയിരിക്കണം .
0

ശ്രീ നാരായണ ഗുരുവിനെ ഈശ്വരനായി കണ്ടു ആരാധിക്കാമോ

ശ്രീ നാരായണ ഗുരുവിനെ ഈശ്വരനായി  കണ്ടു ആരാധിക്കാമോ ? ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി  ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ഏതൊരുവനും നേരിടുന്ന നിരവധി ചോദ്യങ്ങളില്‍ ഒരു ചോദ്യം ആണ് ഇത് . എനിക്കും ഈ ചോദ്യത്തെ പലതവണ നേരിടേണ്ടി വന്നിട്ടുണ്ട് . അപ്പോഴൊക്കെ ഒരു  വെറും സാധാരണ ഗുരു ഭക്തന്‍  എന്ന നിലയ്ക്ക്...

0

“വിദ്യകൊണ്ട് പ്രബുദ്ധരാവുക” — ഗുരു വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നു .

18 , 19 നൂറ്റാണ്ടുകളില്‍ ഭാരതം , വിശിഷ്യാ കേരളം , ജാതീയവും , തൊഴില്‍പരവുമായ അസമത്വങ്ങളുടെ പേരില്‍ ജനസംഖ്യയുടെ സിംഹ ഭാഗം വരുന്ന ഒരു സമൂഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. എല്ലാ വിധ അവകാശങ്ങളുടെയും അധികാരികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഒരു ചെറു വിഭാഗം ഇവരെ സമൂഹത്തിന്റെ സമസ്തമേഖലകളില്‍നിന്നും അകറ്റി നിര്‍ത്തി എന്ന് പറയുന്നതാവും ശരി . ഈ തരത്തിലുള്ള അസമത്വം ഏറ്റവും അധികം ബാധിച്ചത്  അടിച്ചമര്‍ത്തപ്പെട്ടവന്റെ അറിവ് നേടാനുള്ള അവകാശത്തെ ആയിരുന്നു . ഗുരുമുഖത്തുനിന്നു അറിവുനേടാന്‍ അനുവദിച്ചിരുന്നില്ല  എന്ന് മാത്രമല്ല അറിയാതെ അത് ശ്രവിച്ചാല്‍ അവന്‍റെ കാതില്‍ ഈയം ഒഴിച്ചിരുന്ന കാലം .
0

കര്‍മ്മയോഗിയായ ഗുരു

ഒരേ സമയം കര്‍മ്മയോഗിയും അദ്വൈതവാദിയുമായി നമുക്ക് ശ്രീനാരായണ ഗുരുവിനെ കാണാന്‍ സാധിക്കും . പക്ഷെ ചരിത്രം ആ യുഗപുരുഷനെ ജ്ഞാനിയായ മഹര്‍ഷിയായിട്ടല്ല ദര്‍ശിക്കുന്നത് പകരം ഒരു സമൂഹ്യപരിഷ്കര്‍ത്താവിന്റെ ഉടയാട ചാര്‍ത്തി ആദരിക്കുന്നു . എന്നാല്‍ സത്യം അതല്ല,  അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച്‌ ഗുരു ഒരു സമൂഹ്യപരിഷ് കര്‍ത്താവിന്റെ വേഷം കൂടി അണിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ശരി . പക്ഷെ ആ രൂപത്തില്‍ ആ പുന്യാത്മാവിലെ ഒരു നിത്യയോഗിയുടെ പ്രകാശത്തിന് വേണ്ടത്ര  അംഗീകാരം ലഭിക്കാതെ പോയി . പരമാര്‍ത്ഥികസത്തയെ അംഗീകരിക്കുമ്പോഴും വ്യാവഹാരികസത്തയെ പൂര്‍ണ്ണമായി നിഷേധിക്കാനാവില്ല എന്ന സത്യത്തിന് ആദി ശങ്കരന്‍ ഉള്‍പ്പെടെയുള്ള ഋഷീശ്വരന്മാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല .
അദ്വൈതത്തെ വരച്ചുകാട്ടിയ  ശ്രീശങ്കരന്‍ ചണ്ടാല രൂപത്തില്‍  വന്ന പരമശിവനെ വഴിയില്‍ നിന്ന് ആട്ടി അകറ്റിയത് അതുകൊണ്ടാണ് . എന്നാല്‍ സാംസ്കാരികസത്തയെ മായ എന്ന് പറഞ്ഞു മാറ്റി നിര്‍ത്താന്‍ ഗുരു തയ്യാറായിരുന്നില്ല . “ബ്രഹ്മസത്യം ജഗത്മിഥ്യ ” എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ആ ജഗത്തിലെ ഭേദകല്പനകളെ അംഗീകരിക്കുന്നത് ഒരു ജ്ഞാനിയായ യോഗിക്ക് ചേര്‍ന്നതല്ല എന്ന് ഗുരു വിശ്വസിച്ചു . അതുകൊണ്ടാണ് ജ്ഞാനത്തിന്റെ മറുകര കണ്ട ഗുരു ഭൌതിക കര്‍മ്മമണ്ഡലത്തിന്റെ  മാലിന്യങ്ങളിലേക്ക് ശുഭ്ര മനസ്സോടെ ഇറങ്ങിചെന്നത് . മരുത്വാമലയിലെയും  , കൊടിതൂക്കിമലയിലെയും
0

ഗുരു മതങ്ങള്‍ക്ക് അതീതമായ യുഗപുരുഷന്‍ .

ജന്മം കൊണ്ട് ഹിന്ദു ആയിരുന്നുവെങ്കിലും ഏതെങ്കിലും ഒരു മതത്തിന്‍റെ സന്ദേശ വാഹകന്‍ ആയിരുന്നില്ല ശ്രീ നാരായണ ഗുരു . എല്ലാ മതങ്ങളോടും ആദരവ് പുലര്‍ത്തിയിരുന്ന ഗുരു അവയുടെ ഒക്കെ ലക്ഷ്യവും ഒന്ന് തന്നെ ആണെന്ന് നമ്മെ മനസ്സിലാക്കി തന്നു . എന്നാല്‍ തന്‍റെ അവതാരലക്ഷ്യമായ അടിച്ചമര്‍ത്തപ്പെട്ടവന്റെ പുനരുദ്ധാരണം ഗുരു സാധ്യമാകിയത് ഹിന്ദു മതത്തിലൂടെ ആയിരുന്നു . കാരണം ചൂഷണം ചെയ്യപെട്ട സമൂഹം അന്ന് ഹിന്ദു മതത്തിന്റെ മാത്രം പ്രത്യേകത ആയിരുന്നു . 
ആരാധന സ്വാതന്ത്ര്യവും , സഞ്ചാരസ്വാതന്ത്ര്യവും ,മാത്രമല്ല അറിവ് നേടാനുള്ള അവകാശംപോലും നിഷേധികപ്പെട്ട ഒരു ഭൂരിപക്ഷ ജനസഞ്ചയത്തെ നയിക്കണമെങ്കില്‍ അവര്‍ക്ക് ആരാധനാസ്വാതന്ത്ര്യവും , അറിവിന്‍റെ വെളിച്ചവും, ഒപ്പം സംഘടിച്ച് ശക്തരാവാനുള്ള ഊര്‍ജ്ജവും നല്‍കണമെന്ന് ഗുരു മനസ്സിലാക്കി . അതിനായി തന്‍റെ ശരീരവും , മനസ്സും , കഠിന തപസ്സിലൂടെ നേടിയ അതെന്ദ്രീയ ജ്ഞാനവും സമര്‍പ്പിച്ച ഗുരു അതിലൂടെ ഹിന്ദു മതത്തിലെ മലിനതകളെ തുടച്ചു നീക്കുകയാണ് ചെയ്തത് . 

0

മഹാബലിയും ഗുരുദേവനും

മറ്റൊരു പൊന്നോണം കൂടി വരവായി . കാര്‍ഷിക സമൃദ്ധിയുടെ ആഘോഷം എന്നതിലുപരി കേരളം കണ്ട ഏറ്റവും ഉത്തമനായ ഒരു ഭരണ കര്‍ത്താവിന്റെ ഓര്‍മ്മയുടെ ആഘോഷം കൂടിയാണ് . ഓണത്തോടൊപ്പം തന്നെ വരുന്ന മറ്റൊരു വിശേഷ ദിനമാണ് ജഗത് ഗുരു ശ്രീ നാരായണ ഗുരുദേവന്‍റെ ജന്മദിനമായ – ചതയം ദിനം .
കേരളത്തിന്റെ ചരിത്രവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന രണ്ടു വ്യക്തി പ്രഭാവങ്ങളാണ് മഹാബലി ചക്രവര്‍ത്തിയും , ശ്രീ നാരായണ ഗുരുദേവനും . എന്നാല്‍ ഇന്ന് കേരളം മറന്നു പോയ, അതല്ലെങ്കില്‍ വേണ്ടവിധം പരിഗണിക്കപ്പെടാതെ പോയ  രണ്ടു വ്യക്തിത്വങ്ങളും ഇവര്‍ തന്നെ .
ഉത്തമനായ ഒരു ഭരണകര്‍ത്താവ് എങ്ങിനെ ആയിരിക്കണമെന്ന് ലോകത്തിനു മാതൃക കാണിച്ചുകൊടുത്ത ഭരണാധികാരി ആയിരുന്നു അസുര രാജാവായ മഹാബലി. കള്ളവും ചതിയുമില്ലാതെ , എല്ലാവരെയും സമത്വത്തോടെ കാണുകയും , ദാരിദ്ര്യ രഹിതമായ ഒരു രാജ്യം നയിക്കുകയും ചെയ്ത ചക്രവര്‍ത്തിയെ അസൂയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം മഹാവിഷ്ണു വാമന രൂപം പൂണ്ടു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് ചരിത്രം പറയുന്നു .
2

ഗുരു പൂജ

സ്വാമി വിശാലാനന്ദ കേരള കൌമുദിയില്‍ ചതയദിനത്തില്‍ എഴുതിയത് :

“നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം

നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ”

എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് കേവലം അധരം കൊണ്ടല്ല മറിച്ച്‌ ഹൃദയം കൊണ്ടാണ്. ഗുരുദേവന്റെ പാവനമായ ജീവിതത്തിന്റെ അരുളും പൊരുളും ഹൃദയത്തില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ആശാന് ഇത്രയും ആഴമേറിയ വാക്കുകള്‍ കൊണ്ട് “ഗുരുപൂജ ” നടത്താന്‍ കഴിഞ്ഞത്.

ഗുരുദേവന് മഹത്തായ ഗുരുപൂജ അര്‍പ്പിക്കാന്‍ അവസരമരുളുന്ന പുണ്യ ദിനമാണ് ഗുരുദേവന്റെ തിരുജയന്തി നാള്‍ . ആ മഹാസ്വരൂപത്തിന് മുന്നില്‍ ‘തെരുതെരെ വീണു വണങ്ങു’ വാനുള്ള അവസരമാണിത്. ആ വീണു വണങ്ങല്‍ കേവലം ശരീരം കൊണ്ടുമാത്രമുല്ലതാവരുത്. മനസും ബുദ്ധിയും ചിന്തയും ഹൃദയവും കര്‍മവും എല്ലാം ഒത്തുചേര്‍ന്നു കൊണ്ടുള്ള ഒരു വീണു വനങ്ങലായിരിക്കണം അത്. എന്തെന്നാല്‍ ആയുസ്സും വപുസ്സും ആത്മ തപസ്സും നമ്മളാകുന്ന മനുഷ്യ രാശിക്കുവേണ്ടി ബലിയര്‍പ്പിച്ച അവതാര പുരുഷനാണ് ഗുരുദേവന്‍.

0

കേരള മണ്ണില്‍ ശ്രീ നാരായണഗുരുവിന്‍റെ രക്തരഹിത വിപ്ളവം

വിപ്ളവമെന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളെ മാറ്റി എഴുതത്തക്ക രീതിയില്‍ നടക്കുന്ന സംഘടിതമായ ജനമുന്നേറ്റമാണ് എന്നാല്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങളില്‍ മിക്കവയും രക്തം ചിന്തിയുള്ളവയായിരിക്കും. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉടലെടുത്ത പല വിപ്ലവങ്ങളുടെയും ചരിത്രം എടുത്തു പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാകും .ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ വിപ്ളവം സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മാഗാന്ധി നയിച്ച സമരങ്ങളായിരുന്നു...

0

ഗുരുചരണം ശരണം

ശിവമയമാം ഗിരി ശ്രിന്ഗം അങ്ങ് കല്പ്പിച്ചരുളിയില്ലേ സ്വ ഗൃഹമായ് തൃപ്പാദ സ്പര്‍ശനത്താല്‍ ധന്യമാകുവാ- നായ് കാത്തിരുന്നു കാലാന്തരങ്ങള്‍ തന്‍ നാഥന്റെ വരവിനായ്‌ ശിവഗിരി മറ്റാര്ക്കുമധീനമാകാതെ പവിത്രയായ്! അംബര ചുംബിയായി നില്‍ക്കുന്നീയചലം പ്രസ്ഭുരിക്കുന്നു ഗുരുവിന്‍ ദിവ്യ പ്രഭ- യാലുണരുന്നു ആ ദിവ്യ മന്ത്രങ്ങളാല്‍! മാലോകര്‍ക്കേക മത സന്ദേശമേകിയ ഗുരോ, ആ...

0

ശ്രീ നാരായണഗുരുവും ഭൌതികവാദവും

ആത്മോപദേശശതകം എന്ന ഒറ്റകൃതികൊണ്ട് തന്നെ താന്‍ തികഞ്ഞ ഒരു ആത്മീയവാദിയാണെന്ന് ഗുരു തെളിയിച്ചു . അതുകൊണ്ട് ഭൌതികവാദം ഗുരുവിനന്യമായിരുന്നില്ല . ഭൌതികവാദത്തിന്‍റെയും ആത്മീയവാദത്തിന്‍റെയും  നന്മകളെ മനോഹരമായി കോര്‍ത്തിണക്കാന്‍ ഗുരു നടത്തിയ ധീരമായ പരിശ്രമം വിജയിക്കുക തന്നെ ചെയ്തു . ഒരു യോഗിക്ക് വിധിച്ചിട്ടുള്ള ലോകസംഗ്രഹാര്‍ഥമുള്ള ധര്‍മ്മം അനുഷ്ഠിക്കാന്‍ ആത്മീയതയുടെ...