സ്വാമി ജോൺ ധർമ്മതീർത്ഥൻ

കൊല്ലം പട്ടത്താനം സി.എസ്.ഐ ചർച്ചിൽ ഒരു പുരോഹിതൻ ക്രിസ്തുവിൻ്റെ ചിത്രത്തിനു പകരം തൻ്റെ അരമനയിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ചിത്രം വച്ചിരിക്കുന്നു ചില മതമൗലികരെ ഇതു ചൊടിപ്പിച്ചു. അവർ പുരോഹിതനെ ചോദ്യം ചെയ്തു. അദ്ദേഹം അവരോടു പറഞ്ഞു:

“ഞാൻ മതം മാത്രമേ മാറിയിട്ടുള്ളു. ഗുരുവിനെ മാറിയിട്ടില്ല”

സ്വാമി ജോൺ ധർമ്മതീർത്ഥരെ അവതരിപ്പിക്കാൻ ഇതിനേക്കാൾ നല്ല സന്ദർഭം വേറെയില്ല. പരിണാമങ്ങളിൽ നിന്ന് പരിണാമങ്ങളിലേക്ക് മാറിമറിഞ്ഞ ജീവിതമായിരുന്നു സ്വാമി ജോൺ ധർമ്മ തീർത്ഥരുടേത്.1891-ൽ ഗുരുവായുരിനടുത്ത് ചാത്തനാട്ട് തറവാട്ടിൽ ജനിച്ചു.കെ.സി പരമേശ്വര മേനോൻ എന്നായിരുന്നു പേര്.സർക്കാരിലെ ജോലി ഉപേക്ഷിച്ച് ബോംബെയിൽ പോയി നിയമബിരുദം നേടി. അന്ധവിശ്വാസങ്ങൾക്കും അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ കറുത്ത ഗൗണിനുളളിൽ നിന്നു പ്രതികരിച്ചു. അക്കാലത്താണ് സമാന പാതയിൽ സഞ്ചരിക്കുന്ന ബോധാനന്ദ സ്വാമിയെ കാണുന്നത്.ബോധാനന്ദ സ്വാമി തൃപ്പാദങ്ങളുമായി സമ്പർക്കമാക്കിയ കാലത്ത് പരമേശ്വര മേനോനും ഒപ്പമുണ്ടായിരുന്നു.. ശിവഗിരിയിൽ സ്ഥിരതാമസമാക്കിയ കാലത്ത് സന്ന്യാസം സ്വീകരിക്കാൻ തീരുമാനിച്ചു.അങ്ങനെ ധർമ്മതീർത്ഥരായി മാറി.നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ സന്ന്യാസ ശിഷ്യന്മാരിൽ പ്രഥമ ബിരുദധാരിയാണ് ധർമ്മതീർത്ഥർ .ധർമ്മ സംഘം രൂപീകരിക്കാനുള്ള ഗുരുവിൻ്റെ ശ്രമങ്ങൾക്ക് ബോധാനന്ദ സ്വാമിയും ധർമ്മതീർത്ഥ സ്വാമിയുമാണ് മുൻകൈയെടുത്തു പ്രവർത്തിച്ചത്.ധർമ്മസംഘത്തിൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയായി ഭഗവാൻ നിർദ്ദേശിച്ചതും ധർമ്മതീർത്ഥരുടെ പേരായിരുന്നു. ഗുരുദേവനെ പ്രതിപാദിക്കുന്ന പ്രഥമ ഇംഗ്ലീഷ് കൃതി Prophet of Peace എഴുതിയത് ധർമ്മതീർത്ഥരായിരിരുന്നു. തൃപ്പാദങ്ങളുടെ കൃതികൾ ഭൂരിഭാഗവും ശേഖരിച്ച് പുസ്തകമാക്കിയതും ധർമ്മതീർത്ഥർ തന്നെ. മണയ്ക്കൽ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ മാറ്റി ഗുരുദേവ ചിത്രം വച്ച് പൂജിച്ച് തുടങ്ങി. ജാതിക്കെതിരെ പോരാടിയ ധർമ്മതീർത്ഥരെ ജാതി പറഞ്ഞ് അവഹേളിക്കാൻ ശ്രമിച്ചു. ” ഹിന്ദു മതത്തിൽ നിന്ന് ഗുരുധർമ്മം പ്രചരിപ്പിക്കാൻ കഴിയാത്തതിനാൽ ഞാൻ ക്രിസ്തുമതം സ്വീകരിക്കുന്നു” എന്ന് പ്രഖ്യാപിച്ച് അദ്ദേഹം മിഷണറി പ്രവർത്തനത്തിനിറങ്ങി;1976 ജൂലായ് 18 ന് സ്വാമികൾ നിർവാണം പ്രാപിച്ചു.

വന്ദേ ഗുരു പരമ്പരാ

മഹാഗുരുവിനെ കുറിച്ചുള്ള കാര്യങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്ന ഈ സത്കര്‍മ്മത്തില്‍ കൂടുതല്‍ ഷെയര്‍ ചെയ്തു സഹകരിക്കാന്‍ മറക്കരുത്.

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ..

Praveen Kumar

Praveen Kumar

https://www.facebook.com/praveenchirakkuzhiyil

Leave a Reply

Your email address will not be published. Required fields are marked *