വി. എം ശശി

1402804_1441233932764748_2069392585_oഗുരുദേവനെകുറിച്ചും, എസ്  എൻ ഡി പി യോഗത്തെക്കുറിച്ചും  വളരെ  ആധികാരികമായി പഠനം നടത്തുന്ന വ്യക്തികളിൽ ഒരാളാണ് ശ്രീ. വി. എം ശശി  .  ഇദ്ദേഹത്തിന്റെ പഠനങ്ങളും,  രചനകളും ആനുകാലികങ്ങളിൽ ശ്രെദ്ധേയമാണ്. യോഗ ചരിത്രത്തിന്റെ നാഴികക്കല്ലുകളിൽ  പിറക്കപ്പെട്ട നിരവധി സ്മരണികകളുടെ എഡിറ്ററായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള  ശ്രീനാരായണ ധർമ്മ  പ്രചാരകർക്ക് ഇദ്ദേഹം മാർഗ്ഗ നിർദ്ദേശം നൽകുന്നു. ക്ഷേത്രങ്ങളിലും, എസ്  എൻ ഡി പി യോഗം , യൂണിയൻ , ശാഖാ  സംഗമങ്ങളിലും, വിവാഹ പൂർവ്വ കൗൺസലിങ്ങുകളിലും  ഇദ്ദേഹത്തിന്റെ ക്‌ളാസുകൾ  ശ്രെദ്ധേയമാണ്. ബാലജനയോഗം,  രവിവാരാ പാഠശാല കുട്ടികൾക്കായി ഇദ്ദേഹം രചിച്ച പ്രബോധിനി എന്ന പാഠപുസ്തകം  കുട്ടികളുടെ സത് മാർഗ്ഗ പഠനത്തിന് ഉതകുന്നതാണ്.

എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് , ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചെയർ മാൻ , ശ്രീ സൂര്യ നാരായണ പുരം സൂര്യ ക്ഷേത്രം പ്രസിഡന്റ് , കോട്ടയം ശ്രീ നാരായണ പഠന കേന്ദ്രം ആചാര്യൻ, ബാലജന യോഗം, വൈദിക സമിതി തുടങ്ങിയവയുടെ കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി, ഇൻസ്‌പെക്റ്റിങ് ഓഫീസർ , യോഗം ഡയറക്ടർ ബോർഡ് മെമ്പർ, യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം, കോട്ടയം യൂണിയൻ പ്രസിഡന്റ് , ശ്രീ നാരായണ എംപ്ലോയീസ് ഫോറം കോട്ടയം ജില്ലാ പ്രസിഡന്റ്, ബി ഡി ജെ എസ് കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് .


വിലാസം


വി എം ശശി

വേഴയ്ക്കാട്ട്
എസ് . എൻ പുരം
പാമ്പാടി, കോട്ടയം.

Ph: 9446349099


Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *