ഒറ്റക്കെട്ടായി നേരിടും ; ഡോ.പ്രവീൺ തൊഗാഡിയ

praveen-thogadia-vellappally-natesanരാജ്യത്തെ  ഹിന്ദു  സമൂഹം എസ്.എൻ.ഡി.പിയോടൊപ്പമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്‍റ് ഡോ.പ്രവീൺ തൊഗാഡിയ. ഏതെങ്കിലും  ഹിന്ദു വിഭാഗത്തെ ആരെങ്കിലും മുറിവേൽപ്പിക്കാൻ ശ്രമിച്ചാൽ ഹൈന്ദവ സമൂഹം ഒറ്‍റക്കെട്ടായി അതിനെ നേരിടുമെന്നും പ്രവീൺ തൊഗാഡിയ കൊച്ചിയിൽ പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി യോഗത്തിന്റെ പേരുപറഞ്ഞ് ഇടുക്കി രൂപത ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

എസ്.എന്‍.ഡി.പി. യോഗം ചൊവ്വാഴ്ച നടത്തുന്ന കാര്‍ഷികാരോഗ്യ സെമിനാറില്‍ വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പങ്കെടുക്കും. പരിസ്ഥിതിക്കു പറ്റിയ രീതിയില്‍ കേരളത്തിന്റെ കൃഷിസംസ്‌കാരം പുനഃക്രമീകരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് വിശദീകരിക്കുന്നു. സെമിനാര്‍ നയിക്കുന്നത് പ്രവീണ്‍ തൊഗാഡിയയാണ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ഉദ്ഘാടകന്‍ വെള്ളാപ്പള്ളി നടേശനും. ബുധനാഴ്ച കട്ടപ്പനയില്‍ എസ്.എന്‍.ഡി.പി. യോഗം സംഘടിപ്പിക്കുന്ന കാര്‍ഷിക ആരോഗ്യപരിപാടിയിലും തൊഗാഡിയ പങ്കെടുക്കും. സംഘപരിവാര്‍ നേതാവിന് ഇതാദ്യമായി എസ്.എന്‍.ഡി.പി. യോഗം വേദിയൊരുക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *