പുന൪ജന്മം

തലശ്ശേരി ജഗന്നനാഥ ക്ഷേത്രത്തില് സ്വാമികള് വിശ്രമിക്കുന്നു. കെ. വി. ദാമോദരപ്പണിക്ക൪ സ്വാമികളെ കാണാ൯ വന്ന സമയം, രണ്ടു സംന്യാസിവര്യന്മാ൪ വന്നു പടിക്കല് നിന്നു. ഒരു സംശയം ഗുരുവിനെ അറിയിക്കണമെന്ന് അന്തേവാസിയോടാവശ്യപ്പെട്ടു. അന്തേവാസി വിവരം ഗുരുദേവനെ അറിയിച്ചു.
കുറച്ചു നിമിഷങ്ങള്ക്കുശേഷം –
സ്വാമികള് : എന്താണു സംശയം? ആ൪ക്കാണ് ?
അന്തേവാസി – സത്യവ്രതനും ബ്രഹ്മവ്രതനും പുന൪ജന്മം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ്.
(അല്പനേരം കഴിഞ്ഞപ്പോള്)
സ്വാമികള് – ഇപ്പോള് ജന്മമുണ്ടോ എന്നു അവരോടു ചോദിക്കൂ, എന്തു പറയുന്നു ?


അന്തേവാസി – ഉണ്ടെന്നു പറയുന്നു.
സ്വാമികള് – രണ്ടുപേരും സമ്മതിച്ചോ ?
അന്തേവാസി – സമ്മതിച്ചു.
സ്വാമികള് – മതിയല്ലോ.


ഒരു യുക്തിവാദി ഗുരുവിനോട് : പുന൪ജന്മം ഉണ്ടോ ?
ഗുരു : നിങ്ങളുടെ വിശ്വാസം എന്താണ് ?
യുക്തിവാദി : എന്റെ വിശ്വാസം ഇല്ലെന്നാണ്.
ഗുരു : പിന്നെ എന്താണു സംശയം ?

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *